മനേഷ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയും ജില്ലാലീഗ് ക്രിക്കറ്റ് പ്ലെയറുമായിരുന്ന മനേഷ് കുമാറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ടെന്നീസ് ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് കേരള രഞ്ജി ക്രിക്കറ്റ് ടീം ഓപ്പണിങ് ബാറ്റ്സ്മാൻ രോഹൻ എസ് കുന്നുമ്മലിനെ ആദരിച്ചു.

ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ക്രിക്കറ്റ് ഫ്രണ്ട്സ് വെങ്ങളം ജേതാക്കളായി. ലങ്കാ ഷെയർ പയ്യോളി റണ്ണറപ്പായി. രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം മനോജ് പയറ്റുവളപ്പിൽ ഉദ്ഘാടനം ചെയ്തു. രജിത മനേഷ്, രാജീവൻ ഹേമം എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. സുശീൽ എസ് കുന്നുമ്മൽ മുഖ്യാതിഥിയായി പങ്കെടുത്തു. ജിഷാ പുതിയേടത്ത്, ടിപി കൃഷ്ണൻ, അഡ്വക്കറ്റ് പി ടി ഉമേന്ദ്രൻ, ശൈലേഷ് പെരുവട്ടൂർ, ബാബു മണൽ, കലേഷ്, ശിവദാസൻ ടി കെ, അതുൽ ലാൽ, സുരേഷ് ഗോകലം, സലീന്ദ്രൻ ആര്യ, വിനോദ് കോറോത്ത്, സിജിൻ കണ്ടത്തനാരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

ദേശീയതലത്തിൽ തിളങ്ങി വൃന്ദാവനം എ.യു.പി സ്കൂൾ

Next Story

ഗാന്ധിഘാതകനെ പ്രശംസിച്ച ഷൈജ ആണ്ടവന്റെ നിയമന വിഷയം ലോക് സഭയിൽ ഉന്നയിച്ച് എം.കെ രാഘവൻ എം.പി

Latest from Local News

അരിക്കുളം മുച്ചിലോട്ട് മാധവി അമ്മ അന്തരിച്ചു.

കൊയിലാണ്ടി: അരിക്കുളം പരേതനായ കുറ്റ്യാപ്പുറത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ മുച്ചിലോട്ട് മാധവി അമ്മ (80) അന്തരിച്ചു. മക്കൾ: ബാലകൃഷ്ണൻ (റിട്ട.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി

പയ്യോളി: പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കൊളാവിപ്പാലം മിനി

സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് നാളെ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27