പേരാമ്പ്രയിൽ എം.ഡി.എം.എയുമായി യുവാവും രണ്ട് യുവതികളും പിടിയിൽ

പേരാമ്പ്ര എം ഡി എം എ  യുമായി യുവാവും രണ്ട് യുവതികളും പിടിയിൽ. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ്, പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്ക്വാഡ്, ബാലുശ്ശേരി പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയുടെ ഫലമായി പൂനൂർ 19 ൽ  വാടകയ്ക്ക് താമസിക്കുകയായിരുന്ന ജയ്സൽ, ചാന്ദിനി, രാധാ മേത്ത എന്നിവരെയാണ് രണ്ട് ഗ്രാമോളം എം.ഡി.എം.എയും തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്സും മറ്റും പിടിച്ചെടുത്തത്.

ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളിൽ എം ഡി എം എ  വിതരണം ചെയ്യുന്ന ഇവർ രണ്ട് മാസത്തോളമായി പൂനൂർ 19 ൽ വാടകക്ക് താമസിക്കുകയായിരുന്നു. ബാഗ്ലൂരിൽ നിന്നും വലിയ തോതിൽ എം.ഡി.എം.എ  എത്തിക്കുന്ന ആളാണ് ജൈസൽ. കൂടെയുള്ള സ്ത്രീകൾ വില്പനക്കാരായി പോകുന്നവരും ഒരാൾ  ജൈസലിൻ്റെ കാമുകിയും മറ്റേയാൾ സുഹൃത്തുമാണ്.

Leave a Reply

Your email address will not be published.

Previous Story

വനം വകുപ്പ് കർഷകരുടെ ശത്രുക്കളായ് മാറുന്നു: ബിഷപ്പ് – മാർ റെമിജിയോസ് ഇഞ്ചനാനിയൽ

Next Story

ചേമഞ്ചേരി ഈസ്റ്റ് യുപി സ്കൂളിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ജീവനക്കാരൻ ചെറുവണ്ണൂർ സ്വദേശി ടി പി ബാലകൃഷ്ണൻ്റെ യാത്രയയപ്പ് ചടങ്ങിന് സ്വാഗതസംഘം രൂപീകരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ 3.00pm

പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി

പയ്യോളി: പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പരിസ്ഥിതി പയ്യോളി’യുടെ ആഭിമുഖ്യത്തിൽ ലോക തണ്ണീർത്തട സംരക്ഷണ ദിനാചരണം നടത്തി. ഇതിൻറെ ഭാഗമായി കൊളാവിപ്പാലം മിനി

സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍സ് നാളെ

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2026-27

സമൂഹശാസ്ത്ര വിഷയങ്ങളുടെ സാങ്കേതിക പദാവലിക്ക് മലയാളം തയ്യാറാക്കാന്‍ ദേശീയ സെമിനാര്‍

സമൂഹശാസ്ത്ര വിഷയങ്ങളിലെ സാങ്കേതിക പദാവലി മലയാളഭാഷയില്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ദേശീയ സെമിനാറിന് കാലിക്കറ്റ് സര്‍വകലാശലാ ഫോക്‌ലോര്‍ പഠനവകുപ്പില്‍ തുടക്കമായി. ശാസ്ത്രീയ-സാങ്കേതിക പദാവലികള്‍