പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും.

പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് പത്തു വർഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും.

നടുവണ്ണൂർ, പൂനത്ത്,‌ വായോറ മലയിൽ വീട്ടിൽ ബിജു (42)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2016ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ അമ്മയുടെ വീടിന്റെ അടുത്ത് കൂടെ നടന്നു പോയ കുട്ടിയെ പ്രതി വീടിനകത്തേക്ക് പിടിച്ചു കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു പിന്നീട് കുട്ടി വിവരം സ്കൂൾ കൗൺസിലറോഡ് പറയുക ആയിരുന്നു തുടർന്നു ബാലുശ്ശേരി സ്റ്റേഷനിൽ അറിയിക്കുക ആയിരുന്നു.

ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് ഡി വൈ എസ് പി ജയൻ ഡോമിനിക്, സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് കുമാർ എം കെ എന്നിവർ ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..

Leave a Reply

Your email address will not be published.