കൊയിലാണ്ടി: മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ (82) അന്തരിച്ചു. തിരൂർ, കോഴിക്കോട്, കല്പറ്റ, തൃശൂർ എന്നിവിടങ്ങളിൽ ദീർഘകാലം പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ടിച്ച അദ്ദേഹം എൻ എഫ് പി ഇ യുടെ സംസ്ഥാന നേതാവായിരുന്നു. ഭാര്യ: പരേതയായ കെ. അമ്മിണി (റിട്ട അധ്യാപിക). മകൻ സന്ദീപ് (ജർമ്മിനി). മരുമകൾ ശ്രീദേവി. സഹോദരങ്ങൾ മോഹൻദാസ്, പരേതരായ ഗംഗാധരൻ, വിജയൻ, വിശാലക്ഷി അമ്മ, സരസ.
