കെ.ജെ യേശുദാസിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ ശിവ​ഗിരി മഠം

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ കെ.ജെ യേശുദാസിന് ​ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ ശിവ​ഗിരി മഠം. ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ​ഗുരുവായൂർ ദേവസ്വത്തിന് മുന്നിൽ അടുത്തമാസം പ്രക്ഷോഭം നടത്തുമെന്ന് ശിവ​ഗിരി മഠം അറിയിച്ചു.  ഇതിലെ പ്രധാന ആവശ്യം യേശുദാസിന്റെ ക്ഷേത്ര പ്രവേശനം ആയിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ലോക സം​ഗീതത്തില അപൂർവ്വ പ്രതിഭയായ 85-കാരനായ യേശുദാസിന് ​ഗുരുവായൂരിൽ ഇനിയും പ്രവേശനം നൽകാതിരുന്നാൽ‌ അത് കലാകാരനോടും കാലത്തോടും ചെയ്യുന്ന അനീതിയാകുമെന്ന് ശിവ​ഗിരി ധർമസംഘം ട്രസ്റ്റ് വിലയിരുത്തി. ജാതിമത വ്യത്യാസമോ മറ്റു ഭേദ ചിന്തകളോ ഇല്ലാത്ത, മതാതീത ആത്മീയതയും നവോത്ഥാന നിലപാടുകളും ഉയർത്തിപ്പിടിക്കുന്ന യേശുദാസിനു വേണ്ടി സംസ്ഥാന സർക്കാരും അനുകൂല നിലപാട് സ്വീകരിക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഹിൽബസാർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇ- ദാമോദരൻ നായരെ അനുസ്മരിച്ചു

Next Story

കൊയിലാണ്ടി മീത്തലെ തോട്ടത്തിൽ ടി. സത്യനാരായണൻ അന്തരിച്ചു

Latest from Main News

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം പൂർണമായി നിരോധിച്ചു

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പാറക്കഷണങ്ങൾ റോഡിലേക്ക് പതിച്ചതോടെ ചുരം റോഡ് വീണ്ടും അടച്ചു. കനത്ത മഴയിൽ ചുരം റോഡിലേക്ക് കല്ലുകൾ

വയനാട്ടിലേക്ക് ബദൽ പാത; പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ് വീണ്ടും ചർച്ചയാവുന്നു

വയനാട്ടിലേക്കുള്ള അടിവാരം ലക്കിടി ചുരം റോഡിൽ സ്ഥിരമായി ഉണ്ടാവുന്ന മണ്ണിടിച്ചിൽ കാരണം ഗതാഗതം വഴിമുട്ടുന്ന സാഹചര്യത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കൽ കോളേജ്

കുടുംബശ്രീ സ്വാദ് ഇനി സൊമാറ്റോ വഴിയും ….

 ആദ്യഘട്ടത്തില്‍ സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്നത് പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അമ്പതോളം ഹോട്ടലുകള്‍ തിരുവനന്തപുരം: കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യ