വാണിമേൽ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ലഹരിക്കെതിരെ വാർഡ് തല ജാഗ്രത സമിതി രൂപീകരിച്ചു. വളയം സബ് ഇൻസ്‌പെക്ടർ എം. കെ ഹരിദാസൻ ഉദ്ഘാടനം ചെയ്തു. വളയം ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ എം അനീവൻ വിഷായവതരണം നടത്തി. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ ജാഗ്രതയോടെ ക്രിയാത്മകമായി എങ്ങനെ നേരിടാമെന്നും ബോധവത്കരണ ക്ലാസ്സ് ഉൾപ്പടെ സംഘടിപ്പിക്കുന്നത് സമിതി ചർച്ച ചെയ്തു. കൂടുതൽ യുവാക്കളെയും, വിദ്യാർത്ഥികളെയും ജാഗ്രത സമിതിയുടെ ഭാഗമാക്കാനും വിപുലമായ യോഗം റംസാനിന് ശേഷം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. വാർഡ് മെമ്പർ അനസ് നങ്ങാണ്ടി അധ്യക്ഷത വഹിച്ചു. എൻ. പി അമ്മദ്, റഷീദ് കോടിയൂറ, സുകുമാരൻ കോടിയൂറ, നാരങ്ങോളി അന്ദ്രു, സജീവൻ, അമ്മദ് കർങ്ങാർ, റീന, നിഷ,സലാം മാലോക്കുന്നത്, മായ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രഭാത വ്യായാമത്തിന് ശേഷം പായസം വിതരണം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ
അത്തോളി : കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവം
പൂക്കാട് കലാലയത്തിന്റെ അമ്പത്തിഒന്നാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളിൽ ആയിരത്തിലേറെ കലാ പ്രതിഭകൾ പങ്കെടുക്കും .പ്രശസ്ത
കീഴരിയൂർ : വടക്കുംമുറി യിലെ പുതിയോട്ടിൽ മീത്തൽ ആനന്ദ് ദേവ് (22) അന്തരിച്ചു . പിതാവ്: കുമാരൻ മാതാവ്: ജാനകി. സഹോദരൻ: