ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം മൂന്നാം വാർഡ് കമ്മറ്റി മഹാത്മാകുടുംബ സംഗമവും ഇഫ്ത്താർ സംഗമവും കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ എൻ.വി. വാസുവിനെ ആദരിച്ചു. ചേമഞ്ചേരി മണ്ഡലം വൈ.പ്രസിഡന്റ് വാഴയിൽ ശിവദാസൻ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് മുരളി തൊറോത്ത് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ സത്യനാഥൻ മാടഞ്ചേരി, മണ്ഡലം പ്രസിഡന്റ് ഷബീർ എളവനക്കണ്ടി, സുഭാഷ് കുമാർ, അജയ് ബോസ്, മോളി കാച്ചപ്പള്ളി, ആലിക്കോയ പുതുശ്ശേരി എന്നിവർ സംസാരിച്ചു. തുവ്വക്കോട് വി.കെ. ഹൗസിൽ മണാട്ട് കരുണാകരൻ മാസ്റ്റർ സ്മാരക വേദിയിൽ നടന്ന ഇഫ്ത്താർ വിരുന്നിന് എൻ.വി. സോമൻ, ബാബു, ദിനി മണാട്ട്, അനസ് .യു.പി. എന്നിവർ നേതൃത്വം നൽകി.
Latest from Local News
സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിൽ തുടരുന്നു. ഇന്നലെ മാത്രം പവന് 640 രൂപ ഉയർന്നതോടെ, ആദ്യമായി സ്വർണവില 79,000 രൂപ കടന്നു.
വാണിമേൽ: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം-ക്രിസ്ത്യൻ പണ്ഡിതന്മാർ ചേർന്ന് നിർവഹിച്ചത് മതസൗഹാർദത്തിന്റെ
മേപ്പയ്യൂർ: മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ഇഷ്ഖേ മദീന വിപുലമായ രീതിയിൽ ആഘോഷിച്ചു. എളമ്പിലാട് മഹല്ല്
കാപ്പാട് മാട്ടുമ്മൽ നിസാർ(42)കോഴിക്കോട് ചെവരമ്പലത്തിന് സമീപം നാഷണൽ ഹൈവേ ബൈപാസ്സിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. നിസാർ ഓടിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ചാണ്
മേക്ക് സെവൻ (Mec7) കൊയിലാണ്ടി സെന്റർ നബിദിനം -ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രഭാത വ്യായാമത്തിന് ശേഷം പായസം വിതരണം ചെയ്തു.