കൊയിലാണ്ടി നഗരസഭയുടെ പാർക്കുകൾക്ക് അംഗീകാരം സംസ്ഥാന പരിസ്ഥിതി സംഗമത്തിലേക്ക് ക്ഷണം

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിന് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം. ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച് 24 ന് തിരുവനന്തപുരത്ത് നടത്തുന്ന പരിസ്ഥിതി സംഗമത്തിലേക്ക് ആണ് കൊയിലാണ്ടി നഗരസഭയെ ക്ഷണിച്ചിരിക്കുന്നത്. ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികൾ തദ്ദേശസ്ഥാപനങ്ങൾ എന്നിവർക്ക് അവരുടെ അനുഭവങ്ങൾ, പ്രവർത്തനങ്ങൾ , മാതൃകകൾ പങ്കുവെക്കാനാണ് ഹരിത കേരള മിഷൻ വേദിയൊരുക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ പരിസ്ഥിതി സംഗമത്തിൽ പങ്കെടുക്കും.മാലിന്യ കൂമ്പാരമായി കിടന്ന സ്ഥലങ്ങളെ വൃത്തിയാക്കി മനോഹരങ്ങളായ 5 പാർക്കുകളാണ് കൊയിലാണ്ടി നഗരസഭ ഒരു വർഷത്തിനുള്ളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പണികഴിപ്പിച്ചിട്ടുള്ളത്.

നഗരസഭയുടേയോ സർക്കാരിന്റയോ ഫണ്ടുകളി ല്ലാതെ 5 പാർക്കുകളും കൊയിലാണ്ടിയിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.

പഴയ ബസ്റ്റാൻഡിന് മുൻവശത്തായി ഹൈവേയോട് ചേർന്ന “ഹാപ്പിനസ് പാർക്ക് “, കൊടുക്കാട്ടുമുറി പുഴയോരത്ത് നിർമ്മിച്ച “ജൈവവൈവിധ്യ പാർക്ക് “,സിവിൽ സ്റ്റേഷന് സമീപത്ത് നിർമ്മിച്ച “സ്നേഹാരാമം”,ബസ്റ്റാൻഡ് പരിസരത്ത് യുഎ കാദറിൻറെ പേരിലുള്ള “യു എ സാംസ്കാരിക പാർക്ക്”,
ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗത്തായി നിർമ്മിച്ച “സായാഹ്ന പാർക്ക് ” എന്നിവയാണ് നഗരത്തിലെ പാർക്കുകൾ.

എല്ലാ പാർക്കുകളിലും ചെടികൾ നട്ട് മനോഹരമാക്കുകയും, വൈദ്യുത വിളക്കുകളാൽ ദീപാലങ്കൃതമാക്കുകയും, ആളുകൾക്ക് ഇരിക്കുന്നതിന് ഇരിപ്പിടങ്ങളും, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് വിവിധ പാർക്കുകളിൽ ഒഴിവ് സമയം ചെലവഴിക്കുന്നതിന് പാർക്കുകളിൽ എത്തുന്നത്.

മാർച്ച് 24ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

മൂക്കിൽ നീര് വന്നു കുടുങ്ങിപ്പോയ മൂക്കുത്തി എടുത്തു മാറ്റി യുവതിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാനിലയം

Next Story

താമരശ്ശേരിയിൽ യുവാവ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

Latest from Local News

കാലിക്കറ്റ് സർവകലാശാലാ എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു; തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും

കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്