എലത്തൂരില്‍ റെയില്‍വെ വഴിയടച്ച സംഭവം: ആവശ്യമായ നടപടി സ്വീകരിക്കും- മന്ത്രി എ കെ ശശീന്ദ്രന്‍

പാവങ്ങാട് മുതല്‍ എലത്തൂര്‍ വരെയുള്ള പ്രദേശത്ത് ജനങ്ങള്‍ കാലങ്ങളായി ഉപയോഗിച്ചുപോരുന്ന വഴികള്‍ റെയില്‍വെ അടച്ച സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഇതിനായി റെയില്‍വെ ഡെപ്യൂട്ടി റീജിയണല്‍ മാനേജരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റില്‍ ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വഴിയടച്ച സ്ഥലങ്ങളില്‍ ജില്ല കളക്ടര്‍ അടുത്ത ദിവസം തന്നെ സന്ദര്‍ശനം നടത്തും. ജില്ല കളക്ടറുടെ സന്ദര്‍ശനത്തിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എം കെ രാഘവന്‍ എംപി, ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, കോര്‍പറേഷന്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഒ പി ഷിജിന, കൗണ്‍സിലര്‍ വി കെ മോഹന്‍ദാസ്, റെയില്‍വെ ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പാവങ്ങാട് മുതല്‍ എലത്തൂര്‍ വരെ ഒമ്പത് സ്ഥലങ്ങളിലാണ് റെയില്‍വെ വഴിയടച്ചത്. റെയില്‍വെയുടെ നടപടി മൂലം അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രദേശവാസികള്‍ യോഗത്തില്‍ അറിയിച്ചു. വേഗത കൂടുന്ന പ്രദേശങ്ങളില്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

Next Story

ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

Latest from Uncategorized

ഷാഫി പറമ്പിൽ എം.പിക്ക് മൂക്കിന് സർജറി നടത്തി, 10 ദിവസത്തെ പൊതു പരിപാടികൾ മാറ്റിവെച്ചു

പേരാമ്പ്രയിൽ പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിക്ക് മൂക്കിന് അടിയന്തര സർജറി നടത്തി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് സർജറി നടത്തിയത്.

വിവരാവകാശം: സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണം -വിവരാവകാശ കമീഷണര്‍

വിവരാവകാശ നിയമം സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ എല്ലാ വകുപ്പുകളും തയാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ

കീഴരിയൂർ ആയോളിക്കണ്ടി ജാനകി അന്തരിച്ചു

കീഴരിയൂർ: ആയോളിക്കണ്ടി ജാനകി (75) അന്തരിച്ചു അവിവാഹിതയാണ്. പരേതരായ ചാത്തുവിൻ്റെയും അമ്മാളുവിൻ്റേയും മകളാണ്. സഹോദരങ്ങൾ:പരേതായായ പെണ്ണുകുട്ടി,കുഞ്ഞിക്കണാരൻ പരേതനായ കുഞ്ഞിരാമൻ

ചേമഞ്ചേരി കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന അന്തരിച്ചു

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ). മക്കൾ: സജീഷ് കുമാർ,വിജീഷ്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,