കെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ എക്പോ തുടങ്ങി

കോഴിക്കോട് : വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ ഉൽപ്പന്നങ്ങളുടെ എക്സ്പോ ആരംഭിച്ചു. പി.ടി ഉഷ റോഡിൽ എലൻ ഹെറിറ്റേജ് ഹാളിൽ രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് പ്രദർശനവും വില്പനയും നടക്കും. റംസാൻ , വിഷു , ഈസ്റ്റർ ആഘോഷത്തിൻ്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 50 ഓളം ഷോറൂമുകളുള്ള കെയർ ഫാഷൻസ് വർഷത്തിൽ ഒരു തവണ മാത്രം നടത്തുന്ന എക്സ്പോയിൽ കുട്ടികൾക്കുള്ള ഫാഷൻ വസ്ത്രങ്ങളും ആക്സസറീസുകളും 70% വരെ ഡിസ്‌കൗണ്ടിൽ ലഭിക്കും. ഉൽപ്പന്നങ്ങൾ ഇടനിലക്കാർ ഇല്ലാതെയും ഗുണമേന്മ ഉറപ്പ് വരുത്തിയുമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. സർപ്ലസ് ഉൽപ്പന്നങ്ങൾ കമ്പനി നേരിട്ട് നൽകുന്നു. കേരളത്തിൽ 23 ഔട്ട് ലെറ്റുകളിൽ നിന്നും കെയർ ഉൽപ്പന്നങ്ങൾ വാങ്ങാം. കോഴിക്കോട് ഹൈലൈറ്റ് മാളിലും കൊടുവള്ളി വയനാട് റോഡിലുമാണ് ഔട്ട്ലെറ്റ്.

50 രൂപ മുതൽ ആരംഭിക്കുന്ന ഫാഷൻ വസ്ത്രങ്ങൾ കേരളത്തിലെ ഏറ്റവും വലിയ ഫാക്ടറി വിൽപ്പനയാണ് എക്സ്പോയിൽ നടക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ ഫൈൻ ഫെയർ ഗ്രൂപ്പ് ഡയറക്ടർ കെ കെ ജലീൽ പറഞ്ഞു. മാർക്കറ്റിങ്ങ് മാനേജർ ഷബാബ് കാസ്സിം, ക്വാളിറ്റി അഷ്യുറൻസ് ഹെഡ് എം കെ ജോഷിത് , മീഡിയ കോർഡിനേറ്റർ അബ്ദുൾ ഫൈസി എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി കനിവ് സ്നേഹ തീരത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Next Story

ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ഇലക്ട്രിക്ക് വീൽചെയർ വിതരണോദ്ഘാടനം ചെയ്തു

Latest from Local News

ഭക്ഷണശാലകൾ അടച്ചുപൂട്ടിയതിനെതിരെ കേരള എൻജിഒ അസോസിയേഷൻ ഇലയിട്ട് പ്രതിഷേധ സമരം നടത്തി

രണ്ടായിരത്തിലധികം ജീവനക്കാർ ജോലി ചെയ്തു വരുന്നതും, ഓരോ ദിവസവും ആയിരക്കണക്കിന് പൊതുജനങ്ങൾ ആശ്രയിക്കുന്നതുമായ കോഴിക്കോട് ജില്ലയുടെ ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിലെ ഉച്ചഭക്ഷണശാലകൾ

മേപ്പയൂർ ബ്ലോക്ക് -മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൻ വോട്ടു കൊള്ളക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

ജനധിപത്യത്തിനു ഭീഷണിയായ തരത്തിലുള്ള വോട്ടു കൊള്ളക്കെതിരെ മേപ്പയൂർ ബ്ലോക്ക് -മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൻ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.

ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം; ദാഹമകറ്റാന്‍ മൂടാടി ഗ്രാമപഞ്ചായത്തിന്റെ ‘വാട്ടര്‍ എ.ടി.എം’

ഒരു രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കി മൂടാടി ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക

കൊയിലാണ്ടി മേഖലയിലെ ദേവസ്വം ക്ഷേത്രങ്ങളിൽ സ്വർണ്ണ തിരിമറി: സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി

കൊയിലാണ്ടി മേഖലയിലെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ സ്വർണ്ണ ഉരുപടികൾ തിരിമറി നടത്തിയതായി ബി.ജെ.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.