അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പി. ഇ. സി യുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ പഠനോത്സവം നടത്തി

അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പി. ഇ. സി യുടെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പഠനോത്സവം നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം ഊട്ടേരി എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ നിർവഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ എം.പ്രകാശൻ അധ്യക്ഷത വഹിച്ചു. ബി. ആർ. സി അധ്യാപകരായിട്ടുള്ള കെ.എസ് വികാസ്, അനീഷൻ, പ്രധാന അധ്യാപിക കെ.സീന, പി.ടി.എ. പ്രസിഡണ്ട് കെ.കെ.സുമേഷ് കുമാർ എന്നിവർ സംസാരിച്ചു. ടാലൻ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.