നികുതി കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണാവസരമൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്

നികുതി കുടിശ്ശിക ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി വഴി അടച്ചു തീര്‍ക്കാനുള്ള അവസരവുമായി മോട്ടോര്‍ വാഹനവകുപ്പ്. നിങ്ങളുടെ പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. 2020 മാര്‍ച്ച് 31ന് ശേഷം ടാക്‌സ് അടയ്ക്കാന്‍ കഴിയാത്ത വാഹനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണെന്ന് എംവിഡി അറിയിച്ചു

ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ആര്‍ടി ഓഫീസുമായി ബന്ധപ്പെടണമെന്നും എംവിഡി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി മരിച്ചു

Next Story

ജീവൻ രക്ഷഅവാർഡ് ന്റെ നിറവിൽ അരുൺ നമ്പിയാട്ടിൽ

Latest from Local News

വൈവിധ്യമാർന്ന പരിപാടികളോടെയും മികച്ച കർഷകരെ ആദരിച്ചും ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് കർഷക ദിനം ആചരിച്ചു

മാറുന്ന കാലാവസ്ഥയിലും സാഹചര്യത്തിലും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ വിപണി അധിഷ്ഠിത കാർഷിക മുറകളുടെയും ഉൽപ്പാദക സംഘങ്ങളുടേയും പ്രാധാന്യം തുടങ്ങിയ

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ്

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം എഫ്.എഫ്. ഹാളിൽ നടന്നു

ചേമഞ്ചേരി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാഘോഷം ഞായറാഴ്ച എഫ്.എഫ്. ഹാളിൽ നടന്നു. പരിപാടി എൽ.എസ്.ജി.ഡി. കോഴിക്കോട് ജോയിന്റ്

റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവിഴാൻ പാകത്തിൽ,റെയിൽവേ ജീവനക്കാരന്റെ ഇടപെടൽ ദുരന്തം ഒഴിവാക്കി

കൊയിലാണ്ടി: 25.000 വോൾട്ടേജുള്ള റെയിൽവേ വൈദ്യുതി ലൈൻ പൊട്ടി വിഴാൻ പാകത്തിൽ നിന്നത് റെയിൽവേ ജീവനക്കാരൻ്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായി .പുക്കാട്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായി