ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചു ലക്ഷം രൂപ നല്‍കി ശബരിമല റിലീഫ് ഫണ്ട് രൂപീകരിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് അഞ്ചു രൂപ ഫീസ് ഈടാക്കുന്നതാണ്. ഈ പണം റിലീഫ് ഫണ്ടിലേക്ക് മാറ്റാനും ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. റിലീഫ് ഫണ്ടിലേക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ പണമെത്തിക്കാനും ആലോചിക്കുന്നുണ്ട്. എരുമേലി മുതല്‍ കാനനപാത വഴി സന്നിധാനം, എരുമേലി കണമല – നിലയ്ക്കല്‍ – സന്നിധാനം, നിലയ്ക്കല്‍ – പമ്പ – സന്നിധാനം, വണ്ടിപ്പെരിയാര്‍ – സത്രം – പുല്‍മേട് സന്നിധാനം പാതകളിലും കാനന പാതയിലുമുണ്ടാകുന്ന എല്ലാ മരണങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.

അഞ്ച് ലക്ഷം അപകട ഇന്‍ഷ്വറന്‍സ് മാത്രമാണ് ഇപ്പോഴുള്ളത്. ശബരിമലയിലും സേഫ് സോണുകളിലുമുണ്ടാകുന്ന അപകട മരണങ്ങള്‍ക്കേ ഇത് ലഭ്യമാകുകയുള്ളൂ. അതേസമയം കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് 37 തീര്‍ത്ഥാടകരാണ് പലവിധ കാരണങ്ങളാല്‍ മരിച്ചത്. ഇതില്‍ 30 ശതമാനം പേര്‍ക്കു മാത്രമാണ് ഇന്‍ഷ്വറന്‍സ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഹൃദയാഘാതമുള്‍പ്പടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ മൂലം മരിക്കുന്നവര്‍ക്കും പരിരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ പറഞ്ഞു. നിലവിലുള്ള പരിരക്ഷ തുടരും.

Leave a Reply

Your email address will not be published.

Previous Story

വടകരയിൽ മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് വിദ്യാർത്ഥികൾ പിടിയിൽ

Next Story

ആദ്യ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് ആര്‍ക്കൈവ്‌സ് രേഖയില്‍; ചരിത്രത്താളുകളിലൂടെ – എം.സി.വസിഷ്ഠ്

Latest from Main News

വയനാട്ടിലേക്ക് ബദൽ പാത; പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽ റോഡ് വീണ്ടും ചർച്ചയാവുന്നു

വയനാട്ടിലേക്കുള്ള അടിവാരം ലക്കിടി ചുരം റോഡിൽ സ്ഥിരമായി ഉണ്ടാവുന്ന മണ്ണിടിച്ചിൽ കാരണം ഗതാഗതം വഴിമുട്ടുന്ന സാഹചര്യത്തിൽ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കൽ കോളേജ്

കുടുംബശ്രീ സ്വാദ് ഇനി സൊമാറ്റോ വഴിയും ….

 ആദ്യഘട്ടത്തില്‍ സൊമാറ്റോയില്‍ ഉള്‍പ്പെടുത്തുന്നത് പ്രീമിയം കഫേ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അമ്പതോളം ഹോട്ടലുകള്‍ തിരുവനന്തപുരം: കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്ന രുചികരമായ ഭക്ഷ്യ

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണത്തിന് സാധ്യത; കുറ്റ്യാടി ചുരം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം

താമരശ്ശേരി ചുരത്തില്‍ കൂടുതല്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതിനാല്‍ ആവശ്യാനുസരണം ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. യാത്രക്കാര്‍ കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് മുന്‍ഗണന