മഞ്ഞപ്പിത്തം ലക്ഷണങ്ങൾ ഉള്ളവർ ശാസ്ത്രീയ ചികിത്സ സ്വീകരിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) രോഗ ലക്ഷണങ്ങൾ ഉള്ളവർ ശാസ്ത്രീയ ചികിത്സ രീതികൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അറിയിച്ചു.

ജലജന്യ രോഗങ്ങളിൽ പ്രധാനപെട്ടതാണ് ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാൽ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് പകരുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിൻ്റെ പ്രാരംഭലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിലും, ശരീരത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. സാധാരണയായി രോഗലക്ഷണങ്ങൾ പ്രകടമാകാൻ 2 മുതൽ 6 ആഴ്ച വരെ എടുക്കും.

പ്രതിരോധ മാർഗങ്ങൾ

• നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഒരിക്കലും തിളച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്തു കുടിക്കരുത്

• പുറത്തു പോകുമ്പോൾ കയ്യിൽ ശുദ്ധമായ കുടിവെള്ളം കരുതുക

• ആഹാരസാധനങ്ങൾ ചൂടോടെ പാകം ചെയ്ത് കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്

• പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം ഉപയോഗിക്കുക

• ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുക

• കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും വെൽക്കം ഡ്രിങ്ക് ഉണ്ടാക്കുകയാണെങ്കിൽ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക

• ആഹാരത്തിന് മുൻപും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കൈകഴുകുക

* കിണർ ജലം മലിനമാകാതെ സൂക്ഷിക്കുക. ആരോഗ്യ പ്രവത്തകരുടെ നിർദ്ദേശാനുസരണം കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.

Leave a Reply

Your email address will not be published.

Previous Story

സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ താല്‍പ്പര്യപത്രം ക്ഷണിച്ചു

Next Story

സൗജന്യ വേദ പഠനം

Latest from Local News

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ജില്ലാ സെക്രട്ടറി എൽ.ജി

ലോക ക്യാൻസർ ദിനത്തിൽ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കുമായി ക്യാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ​ഹോസ്പിറ്റൽ അക്കാദമിക്

കാപ്പാട് ദിക്റിൽ താമസിക്കും മരക്കാരകത്ത് അബ്ദുൽ മജീദ് അന്തരിച്ചു

കാപ്പാട് ദിക്റിൽ താമസിക്കും മരക്കാരകത്ത് അബ്ദുൽ മജീദ് (85) അന്തരിച്ചു.  തമിഴ്നാട് വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : അയിശിബി, പരേതയായ ആമിന.

പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട് : പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണു മരിച്ചത്.

നഷ്ടപ്പെട്ട തുക ഉടമയ്ക്ക് തിരികെ നൽകി; മേപ്പാട്ട് അബ്ദുറഹ്മാനെ അഭിനന്ദിച്ച് മേപ്പയ്യൂർ

മേപ്പയ്യൂർ: ചെവ്വാഴ്ച വൈകിട്ട് മേപ്പയ്യൂർ ടൗണിലെ സിറ്റി മെഡിക്കൽസിനു മുൻമ്പിൽ വെച്ച് നഷ്ടപ്പെട്ട ഒരു തുക അതിന്റെ ഉടമസ്ഥനെ തിരികെ ഏല്പിച്ചു