കൊയിലാണ്ടിയിൽ നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പും വസ്കോഡ ഗാമ സെൽഫി പോയിന്റ് ഉദ്ഘാടനവും സ്റ്റാറ്റസ് വെച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കൊയിലാണ്ടി പ്രസ്സ്ക്ലബ് പ്രസിഡന്റ്
സജീവൻ സെൽഫി പോയിന്റ് ഉദ്ഘാടനം ചെയ്തു. കെ കെ നിയാസ് ആദ്യക്ഷത വഹിച്ചു. കെ കെ ഫാറൂഖ്, കെ ഗോപാലകൃഷ്ണൻ, രമേശ് അരുൺ പി, നൗഷാദ് സഹീർ ഗാലക്സി, പി കെ റിയാസ്, കെ ദിനേശൻ, നാസർ കിഡ്സ്, സുനിൽ പ്രകാശ്, പിവി പ്രജീഷ് എന്നിവർ സംസാരിച്ചു. കെ.പി രാജേഷ് സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു.
