കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിനി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന്  പേരാമ്പ്ര സ്വദേശിനിയായ വിലാസിനി (57) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സ തേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിൽ കുടലിന് പരുക്ക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കിയതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഐസിയുവിലേക്ക് മാറ്റിയെന്നും ബന്ധുവായ ലിബിൻ പറഞ്ഞു.

യൂട്രസിന്റെ ഭാഗത്ത് അണുബാധ ഉള്ളതായി ഡോക്ടർമാരുടെ സംശയത്തെ തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കിഡ്‌നിയിലേക്കും കരളിലേക്കും ഉള്‍പ്പടെ ബാധിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചത്.

ചികിത്സാപ്പിഴവുണ്ടായി എന്ന് ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഗൈനക്കോളജി വിഭാഗം സൂപ്രണ്ട് അരുൺ പ്രീത് സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടി.

Leave a Reply

Your email address will not be published.

Previous Story

മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് മുഹമ്മദ് ഇഖ്ബാൽ ഹൈക്കോടതിയിൽ

Next Story

പൊയിൽക്കാവ് ക്ഷേത്രോത്സവം മാർച്ച് 14 – മുതൽ 20-വരെ

Latest from Local News

അഡ്വ: കെ.പി. നിഷാദിനെ അനുസ്മരിച്ചു

 കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും സർവീസ് സഹകരണബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ. കെ.പി. നിഷാദിന്റെ മൂന്നാം ചരമവാർഷികവും അനുസ്മരണവും ഡി.സി.സി.

ശ്രീ ഉരുപുണ്യ കാവ് തുലാം വാവ് ബലിയ്ക്ക് ആയിരങ്ങൾ തർപ്പണം നടത്തി

കൊയിലാണ്ടി: മൂടാടി ശ്രീ ഉരുപുണ്യ കാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തുലാം വാവ് ബലിതർപ്പണത്തിന് അയ്യായിരത്തോളം ഭക്തജനങ്ങൾ തർപ്പണ കർമ്മം നടത്തി

തെയ്യം – തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി അന്തരിച്ചു

കൊയിലാണ്ടി: തെയ്യം – തിറയാട്ടം കലാകാരനായ നടേരി കാവുംവട്ടം എടച്ചംപുറത്ത് ചെരിയോണ്ണി പെരുവണ്ണാൻ(96) അന്തരിച്ചു.നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രം,മുതു വോട്ട് ക്ഷേത്രം,മരുതൂർ