ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്

ഓൺലൈൻ ഗെയിമിങിന്റെ പേരിൽ പുതിയതരം തട്ടിപ്പ്. ഗെയിം കളിക്കാൻ വേണ്ടി വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു.  ലിങ്കിൽ കയറുമ്പോൾഗിഫ്‌റ്റ് ബോക്സ് ലഭിക്കുകയും അതിൽനിന്നു ഗോൾഡൻ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു . തുടർന്ന് പണം കൊടുത്ത്‌ ഗിഫ്‌റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ തട്ടിപ്പുകാർ സഹായിക്കുന്നു.
കിട്ടിയ ലാഭ കണക്കുകൾ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങാൻ പണം നല്കി കഴിയുമ്പോൾ വിൽക്കാൻ ആളെ കിട്ടാതെ ആകുന്നു. പണം തിരിച്ചു കിട്ടാതെ ആകുമ്പോൾ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ദിക്കുക.
തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www.cybercrime.gov. in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published.

Previous Story

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:തൊഴിലാളികൾക്ക് ആപ്പ് ഹാജർ സംവിധാനം ദുരിതമേറ്റും ഷാഫി പറമ്പിൽ എം.പി

Next Story

വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കൊയിലാണ്ടി അഗ്നിരക്ഷാനിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ്, ആപദ്മിത്ര വളണ്ടിയർമാരെ ആദരിച്ചു

Latest from Main News

നാളികേര കർഷകർക്ക് ആശങ്ക സമ്മാനിച്ച് തേങ്ങവിലയിൽ ഇടിവ്

നാളികേര കർഷകർക്ക് ആശങ്കയായി തേങ്ങവിലയിൽ ഇടിവ്. നവംബറിൻ്റെ തുടക്കത്തിൽ കിലോക്ക് 70 രൂപയുണ്ടായിരുന്ന വില പടിപടിയായി താഴ്ന്ന് വെള്ളിയാഴ്ച 53-ലെത്തി. നവംബർ

മലയാള ചലച്ചിത്രത്തിൻ്റെ വ്യാകരണം മാറ്റിക്കുറിച്ച ശ്രീനിവാസൻ – മുല്ലപ്പള്ളി രാമചന്ദ്രൻ

മലയാളിയുടെ പ്രിയനടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ശ്രീനിവാസൻ്റെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത്. മലയാള ചലച്ചിത്രത്തിൻ്റെ വ്യാകരണം മാറ്റി

വയനാട്ടിലെ വികസന പദ്ധതികളും താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ എംപി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു

കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു. വയനാട്ടിലെ വികസന പദ്ധതികളും താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങളും ചർച്ച

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു; ‘ബിഫോർ ദ ബോഡി’ക്ക് സുവർണ്ണചകോരം

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഷോ മിയാക്കെ സംവിധാനം ചെയ്ത

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ