സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ തയാറാക്കുന്നു

സംസ്ഥാനത്താദ്യമായി ഒരു തദ്ദേശ സ്ഥാപനം ചൂട് കുറക്കാനുള്ള മാർഗങ്ങൾ തേടുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ തയാറാക്കുന്നത്. അന്തരിക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൂടിനെ ഏതൊക്കെ വിധത്തിൽ പ്രതിരോധിക്കാൻ കഴിയുമെന്ന ആലോചനയാണ് പദ്ധതിയിലൂടെ ചെയ്യാൻ ഉദ്ദേശിക്കുന്നത്. പെട്ടെന്ന് ചെയ്യേണ്ടുന്ന പ്രവർത്തനങ്ങളും ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിൽവരുത്തേണ്ട കാര്യങ്ങളും പദ്ധതിയിൽ വിഭാവനം ചെയ്യുന്നു.

വിവധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിച്ച് നടത്തിയ എകദിന ശില്പശാല കില മുൻ ഡയറക്ടറും കെ.എസ്.ഡി.എം.എ മെമ്പറുമായ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. സി.കെ.ശ്രീകുമാർ അധ്യക്ഷനായി. ജില്ലാ ദുരന്തനിവാരണ ഡെപ്യുട്ടി കലക്ടർ അനിത, അനലിസ്റ്റ് ഫഹദ് , ആർക്കിടെക്റ്റ് ആര്യ നരേന്ദ്രൻ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ഗ്രൂപ്പ് ചർച്ചകൾ ഡോ. ജോയ് ഇളമൺ കോഡികരിച്ചു. നോഡൽ ഓഫീസർ ടി.ഗിരീഷ് കുമാർ സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതവും ടി.കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

നടുവത്തൂർ കൊടോളിത്താഴ ബാലകൃഷ്ണൻ അന്തരിച്ചു

Next Story

യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ ഒന്നാമത് മഹിളശ്രീ പുരസ്‌കാരം സമ്മാനിച്ചു

Latest from Local News

ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് മുതല്‍

കണ്ണൂര്‍: ക്രിസ്മസ് പുതുവര്‍ഷ തിരക്ക് പരിഗണിച്ച് സര്‍വീസ് നടത്തുന്ന ബംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന്. 06575 നമ്പര്‍ പ്രത്യേക

നെസ്റ്റ് പാരന്റ് എംപവർമെന്റ് പ്രോഗ്രാം – ഇലക്ട്രിക് ഓട്ടോ ഫ്ലാഗ് ഓഫ്

കൊയിലാണ്ടി: ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (NIARC) നടപ്പിലാക്കുന്ന ‘പാരന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 24 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (മുത്താച്ചികണ്ടി) അന്തരിച്ചു

ചെങ്ങോട്ടുകാവ് വാവിലേരിതാഴെ കുനി മറിയം (70)(മുത്താച്ചികണ്ടി) അന്തരിച്ചു. ഭർത്താവ് : പരേതനായ മമ്മത്. മക്കൾ : നസീമ, തെസ്‌ലി, സൈഫുനിസ, ഷാനവാസ്‌.