അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കൊളക്കാട് ഗവ.വെൽഫയർ എൽ.പി സ്കൂളിൽ ഫർണിച്ചർ വിതരണം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ എ.എം സരിത അദ്ധ്യക്ഷം വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ, ബിനീഷ് എ.എം, അബ്ദുൾ ലത്തീഫ്, അബ്ദുറഹിമാൻ അയനിപ്പുത്ത്, സുഭാഷ് എ.കെ, ഹൈദർ കൊളക്കാട് , ഗിരീഷ് ബാബു, സമീറ പി.പി, വാസു .കെ, എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ സ്വാഗതവും പ്രധാന അദ്ധ്യാപിക വിജി കെ.കെ.നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് കോയിലാട്ട് ജ്വലറി സ്കൂൾ ലൈബ്രറിയിലേയ്ക്ക് നല്കിയ പുസ്തകങ്ങൾ സലിം പ്രധാനാധ്യാപികയ്ക്ക് കൈമാറി.
