ജെ സി ഐ കൊയിലാണ്ടിയും എ എം ഐ കൊയിലാണ്ടിയും സംയുക്തമായി വനിതാദിനം ആചരിച്ചു. ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ. അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കീർത്തി അഭിലാഷ് സ്വാഗത പ്രസംഗം നടത്തി. ഡോ ആതിര കൃഷ്ണൻ ആശംസയർപ്പിച്ചു സംസാരിച്ചു. ഡോ. സൂര്യ ഗായത്രി അക്‌സിലരേറ്റ് ആക്ഷൻ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന പുരസ്‌ക്കാര ജേതാക്കളായ സബിത.സി (സൂപ്പർവൈസർ), ഉഷ കുമാരി (അങ്കണവാടി വർക്കർ), മിനി.പി എം (അങ്കണവാടി ഹെൽപ്പർ )എന്നിവരെ അനുമോദിച്ചു. ഡോ. അയന നന്ദി പറഞ്ഞു.
