മാധ്യമപ്രവർത്തകനും, അധ്യാപകനുമായ ശശി കമ്മട്ടേരിക്കു ഡോക്ടറേറ്റ്

/

ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയിൽ ഹോണററി ഡോക്ടറേറ്റ് ലഭിച്ചു.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി എടക്കുളം സ്വദേശി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, കലിക്കറ്റ് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളം സംസ്കൃതം എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം. ജേണലിസത്തിൽ ഡിപ്ലോമ. മാനവ വിഭവശേഷി വകുപ്പിന് കീഴിൽ കൗൺസിലിങ്ങിൽ ബേസിക് സർട്ടിഫിക്കറ്റ്. കേരളത്തിലെ വൈദിക പാരമ്പര്യം എന്ന വിഷയത്തിൽ ഗവേഷണം തുടരുന്നു. ഭഗവത്ഗീത ഉപനിഷത്ത് വൈദികാ ചരണങ്ങൾ എന്നിവ പഠിച്ചു. വൈദിക പഠനത്തിനായി “ആർഷ വിദ്യാപീഠം ” സ്ഥാപിച്ചു. ജാതി ലിംഗ വ്യത്യാസമില്ലാതെ വൈദികാചരണം പഠിപ്പിക്കുന്നു. ആധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവം. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വം വഹിക്കുന്നു. അച്ഛൻ കമ്മട്ടേരി ശങ്കരൻ നായർ,അമ്മ ദേവി അമ്മ. ഭാര്യ മിനി സംസ്കൃത യോഗ അധ്യാപിക.

Leave a Reply

Your email address will not be published.