നടുപ്പൊയിൽ ബഡ്സ് സ്കൂളിന് എംപി ഫണ്ടിൽ നിന്നും ബസ് അനുവദിച്ചു

കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള നടുപ്പൊയിൽ സ്ഥിതി ചെയ്യുന്ന ബഡ്സ് സ്കൂളിന് വടകര എം.പി ഷാഫി പറമ്പിലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ വാഹനം വാങ്ങാൻ അനുവദിച്ചു. വടകര ലോകസഭാ മണ്ഡലത്തിലെ മൂന്ന് ബഡ്സ് സ്കൂളുകൾക്കാണ് 17 ലക്ഷം രൂപ വീതം അനുവദിച്ചത്. എം.പി ആയ ശേഷം നടുപ്പൊയിൽ ബഡ്സ് സ്കൂൾ ഷാഫി പറമ്പിൽ എം.പി സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ പി.ടി.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്ന് എം.പി നൽകിയ ഉറപ്പ് പാലിക്കപ്പെടുകയായിരുന്നു.

കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ഇതേ ആവശ്യം ഉയർത്തിക്കൊണ്ട് എം.പിക്ക് നിവേദനം നൽകിയിരുന്നു. ബഡ്സ് സ്കൂളിന് വാഹനം വാങ്ങാൻ ഫണ്ട് അനുവദിച്ച ഷാഫി പറമ്പിൽ എം.പിയെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു. 

Leave a Reply

Your email address will not be published.

Previous Story

കാളിയാട്ട മഹോത്സവത്തിന് മുമ്പേ പിഷാരികാവ് ഊരുചുറ്റൽ റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം

Next Story

പരിഷ്കരണ പ്രവൃത്തി പുർത്തിയായിട്ടും ടാറിങ് ജോലി ആരംഭിക്കാത്തത് ദുരിതമാവുന്നു

Latest from Local News

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം

തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടിയേറി

തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.

പുതിയ സെൻസസിനൊപ്പം കേരളത്തിൽ എൻപിആർ നടപ്പാക്കില്ല; സർക്കാർ ഉത്തരവ്

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്