കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കോടികൾ ചിലവഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാറിനെയും ട്രസ്റ്റി ബോർഡിനെയും പിഷാരികാവ് ഭക്തജന സമിതി യോഗം അഭിനന്ദിച്ചു. ക്ഷേത്രത്തിന് പരിസരത്തുള്ള ശോചനീയാവസ്ഥയിലുള്ള റോഡുകളും ഊരുചുറ്റൽ റോഡും കാളിയാട്ട മഹോത്സത്തിന് മുമ്പേ അറ്റകുറ്റപണി നടത്തണമെന്ന് യോഗം നഗരസഭയോടാവശ്യപ്പെട്ടു. സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ശിവദാസൻ പനച്ചിക്കുന്ന്, കെ.കെ. മനോജ്, ഷിനിൽ കുമാർ മുല്ലത്തടത്തിൽ, ഓട്ടൂർ ജയപ്രകാശ്, പി.രാജൻ, ടി.ടി. നാരായണൻ, ബാലൻ പത്താലത്ത്, എ. ശ്രീകുമാരൻ നായർ, എം.രാജീവൻ, കെ.കെ. മുരളീധരൻ, ഗംഗാധരൻ ചെമ്പ്ര പ്രസംഗിച്ചു.
Latest from Local News
പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച
പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം
തിരുവങ്ങൂർ: തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിൽ ദ്രവ്യ കലശാഭിഷേകവും വാർഷിക ക്ഷേത്രമഹോത്സവവും ഫെബ്രുവരി 4 മുതൽ 11 വരെ ആഘോഷിക്കുന്നു.
തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച്







