കഞ്ചാവുമായി യുവാവ് പിടിയിൽ

 

പേരാമ്പ്ര സ്റ്റേഷൻ പരിധിയിലെ എരവട്ടൂർ കനാൽമുക്കിൽ വിൽപനയ്ക്കായ് സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. എരവട്ടൂർ കനാൽമുക്ക് സ്വദേശി കിഴക്കേക്കര മുഹമ്മദ് മമ്മിയുടെ മകൻ മുഹമ്മദ് ഷമീം കെ കെ (39) എന്നയാളാണ് കഞ്ചാവ് സഹിതം പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. എരവട്ടൂരും പേരാമ്പ്രയും കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ഇയാൾ, ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിലാണ് കഞ്ചാവ് തൂക്കി പാക്ക് ചെയ്തു വില്പന നടത്തിവന്നത്.

ഇയാളിൽ നിന്ന് 87.17 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഇയാൾ കഞ്ചാവ് പേക്ക് ചെയ്ത് വിൽപന നടത്തുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു.  പോലീസ് നിരീക്ഷിച്ചു വരുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര എസ് ഐ ഷമീർ പി യുടെ നേതൃത്വത്തിൽ ജൂനിയർ എസ് ഐ സനേഷും സംഘവും മസാലപാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ റൂമിലെത്തി പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ NDPS Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. ലഹരി വിൽപനക്കാരെപ്പറ്റി വിവരങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡുകൾക്ക് കൈമാറണമെന്നും ലഹരി വിൽപ്പനക്കാർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നോർത്ത് പത്താം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി

Next Story

ഊരത്ത് നൊട്ടിക്കണ്ടി ക്ഷേത്രം ഭരതനാട്യം അരങ്ങേറ്റം ഇന്ന്

Latest from Main News

കോഴിക്കോട് ലഹരി വസ്തുക്കൾ പാക്ക് ചെയ്യുന്നതിനിടെ നാല് യുവാക്കൾ പിടിയിൽ

മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള കോഴിക്കോട് ഭട്ട്റോഡ് സ്വദേശി റോബർട്ട് ജെയിംസ്, പയ്യാനക്കൽ സ്വദേശി ഫിനാൻ

ആത്മഹത്യ സൂചന നൽകി യുവതിയും മകളും പോലിസ് സമയോചിതമായി ഇടപെട്ട് രക്ഷകരായി

റെയിൽവേ സ്റ്റേഷനിൽ തീവണ്ടിക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെത്തിയ അമ്മയെയും മകളെയും പോലിസ് ഇടപെട്ട് പിന്തിരിപ്പിച്ചു ശനിയാഴ്ച

നിപ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം ; ആദ്യ സദസ്സ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

  നിപ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജാഗ്രത സദസ്സുകള്‍ക്ക് തുടക്കം. ക്യാമ്പസ്സിലെ വണ്‍ ഹെല്‍ത്ത്

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് മുഖ്യമന്ത്രി ശിലയിട്ടു.ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗണ്‍

ദീപക് ആത്മഹത്യ കേസ്; പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത സമർപ്പിച്ച ജാമ്യപേക്ഷയുടെ പരിഗണന തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് ജില്ലാ