കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മിഷണറും കൂടൽമാണിക്യം എകസിക്യൂട്ടിവ് ഓഫിസറും അന്വേഷണം നടത്തി രണ്ടാഴ്‌ചയ്ക്ക‌കം റിപ്പോർട്ട് നൽകണമെന്നാണ് കമ്മിഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടത്. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്‌തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവം വലിയ വിവാദമായതിനുപിന്നാലെയാണ് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തത്.

പരീക്ഷ എഴുതി പാസായി നിയമനം ലഭിച്ച തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലുവാണ് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പരാതി നല്‍കിയിത്. കഴകം പ്രവര്‍ത്തിയായ ക്ഷേത്രത്തിലെ മാലകെട്ടലില്‍ നിന്നും താത്‌കാലികമായി തന്നെ മാറ്റി ഓഫിസ് ജോലികള്‍ക്കായി നിയോഗിച്ചെന്നാണ് ബാലുവിന്റെ ആരോപണം. ബാലു ജോലിക്ക് പ്രവേശിച്ച നാള്‍ മുതല്‍ തന്ത്രിമാര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കെത്താതെ പ്രതിഷേധത്തിലായിരുന്നു. പിന്നോക്കക്കാരനായ ബാലുവിനെ ക്ഷേത്ര ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് തന്ത്രിമാരുടെ ക്ഷേത്ര ബഹിഷ്‌കരണ സമരം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ ശുദ്ധക്രിയകളില്‍ പങ്കെടുക്കാതെ തന്ത്രിമാര്‍ മാറി നിന്നു പ്രതിഷേധിച്ചു.

പ്രതിദിന ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള ശുദ്ധികര്‍മങ്ങള്‍ക്ക് തടസം വരുത്തുമെന്ന് വ്യക്തമാക്കി തന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ബാലുവിനെ തസ്‌തികയില്‍ നിന്ന് മാറ്റി. ശേഷം, പിഷാരടി സമുദായത്തില്‍ നിന്നൊരു അംഗത്തിനാണ് മാലകെട്ടുന്ന ചുമതല നല്‍കിയത്. അതേസമയം, ജാതിവിവേചനത്തിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. തന്ത്രിമാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈഴവ സമുദായവും പ്രതിഷേധിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഹൃദയഹാരിയായി സംസാരിക്കുക

Next Story

വിദേശത്ത് പഠനത്തിന് പോകുന്നവര്‍ക്കായി വരുന്ന സാമ്പത്തിക വര്‍ഷം സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്സ്

Latest from Main News

മാനാഞ്ചിറ സ്ക്വയറിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കും -മന്ത്രി മുഹമ്മദ്‌ റിയാസ് , ക്രിസ്മസ്, പുതുവത്സര ആഘോഷം ലൈറ്റ് ഷോ മന്ത്രി ഉദ്ഘാടനം ചെയ്തു

മാനാഞ്ചിറ സ്ക്വയറിൽ എത്തുന്നവർക്ക് എല്ലാ ദിവസവും ആസ്വദിക്കാവുന്ന തരത്തിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ ജില്ലയില്‍ കര്‍ശനമാക്കി

ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍

അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ: പ്രത്യേക ക്യാമ്പ് 29ന്

അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ച

ദേശീയപാത 66: കൊയിലാണ്ടി, നന്തി ബൈപ്പാസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത 66 വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ഉദ്ഘാടനം ചെയ്തു

സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.