കൊടുവള്ളി: കരുവൻപൊയിൽ സ്നേഹക്കൂട് റസിഡൻസിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.റെസിഡൻറ്സ് പ്രസിഡന്റ് എം.സി.പ്രഭാകരൻ അധ്യക്ഷനായി. മാതോലത്ത് അബ്ദുള്ള, പി. രാമൻകുട്ടി, പി.സുരേഷ് ബാബു, നുസ്രത്ത്, എൻ.പി.അഹമ്മദ് അമീൻ, സെക്രട്ടറി ഒലീവ് ഷെരീഫ്, കെ. പുഷ്പലത, ഐ.കെ.സലാം. സി.എം. ബഷീർ, അനീഷ് മലയിൽ, കെ.സിറാജ് എന്നിവർ സംസാരിച്ചു.
100 കുടുംബങ്ങളിൽ നിന്ന് 350 അംഗങ്ങൾ ഇഫ്താർ മീറ്റിൽ പങ്കെടുത്തു.
