നാഷണൽ സർവീസ് സ്കീം ആസാദ് സേന, തുഷാരഗിരി വട്ടച്ചിറ കോളനിയിൽ നടത്തിയ ഇല്ലും മിനാംഗി – ലഹരി വിരുദ്ധ കലാകായിക മേളയിൽ
കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം കോളനിയിലേക്ക് നൽകിയ സ്പോർട്സ് ഉപകരണങ്ങൾ കോഴിക്കോട്
ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വിതരണം ചെയ്തു. ലഹരിക്കെതിരെ യുവാക്കളെ സംഘടിപ്പിക്കുകയും കലാകായിക മേഖലയിൽ
പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആസാദ് സേനയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. ലിൻറോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന എൻ.എസ്.എസ് ഓഫിസർ ഡോ. ആർ.എൻ. അൻസർ ബോധവത്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷനായി. ആസാദ് സേന ജില്ല കോർഡിനേറ്റർ ലിജോ ജോസഫ്, സംസ്ഥാന പരിശീലകൻ
കെ. ഷാജി, കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രോഗ്രാം ഓഫീസർ ഡോ. എം. എം സുബീഷ്, ഡോ. സംഗീത കൈമൾ, രേഷ്മ,
ശിൽപ എന്നിവർ സംസാരിച്ചു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 09-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉സർജറി വിഭാഗം
മേപ്പയ്യൂർ: നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാജൻ നടുവത്തൂർ (സെക്രട്ടറി കളിക്കൂട്ടം
ചേമഞ്ചേരി: ഇന്ന് വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി ബൈപ്പാസ് റോഡിലൂടെ സഞ്ചരിച്ച വാഹനത്തിൽ നിന്നു ഓയിൽ ലീക്കായത് .വാഹനം തെന്നിമാറാൻ സാധ്യത ഉണ്ടായതിനാൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 09 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
കൊയിലാണ്ടി : കെ എൻ എം കൊയിലാണ്ടി മണ്ഡലം മദ്റസ സർഗമേള രണ്ട് ദിവസങ്ങളിലായി മൂടാടി ഹാജി പി കെ മെമ്മോറിയൽ







