ജനകീയ സമരത്തെ ഭീകരവാദികളെപ്പോലെ നേരിടുന്നത് നോക്കി നിൽക്കില്ല: ഷാഫി പറമ്പിൽ എം.പി

മേപ്പയൂർ: ജനകീയ സമരം നടത്തുന്നവരെ പോലീസ് ഭീകരവാദികളെപ്പോലെ നേരിടുന്നത് നോക്കി നിൽക്കില്ലെന്ന് ഷാഫി പറമ്പിൽ എം.പി. കരിങ്കൽ ഖനന നീക്കം നടക്കുന്ന കീഴ്പ്പയൂരിലെ ജമ്യം പാറയ്ക്ക് സമീപമുള്ള സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് പോലീസിൻ്റെ ജോലിയാന്ന് ചെയ്യേണ്ടതെന്നും അല്ലാതെ ക്വാറി മാഫിയയുടെ കൂലിക്കാരാവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും പ്രായപൂർത്തിയാവാത്ത കുട്ടികളെ പിടിച്ച് കൊണ്ട്പോയി തിണ്ണമിടുക്ക് കാണിച്ചു സമരങ്ങളെ അവസാനിപ്പിച്ച് കളയാമെന്ന് കരുതരുതെന്നും അദ്ദേഹം പോലീസിന് മുന്നറിയിപ്പ് നൽകി.

സമരസമിതി പ്രവർത്തകരുടെ വീടുകളിൽ അർദ്ധരാത്രിയുള്ള പോലീസ് പരിശോധനയും അവരുടെ വാഹനങ്ങൾ തല്ലിതകർക്കുന്നതും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ, കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് പി.കെ അനീഷ്, ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി ഷിജിത്ത്‌, കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻറ് എടയിലാട്ട് ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പമാണ് എം.പി പുറക്കാമല സംരക്ഷണ സമിതിയുടെ സമരപന്തൽ സന്ദർശിച്ചത്.

Leave a Reply

Your email address will not be published.

Previous Story

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാഹി ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വനിതാ തൊഴിലാളികളെ ആദരിച്ചു

Next Story

കോഴിക്കോട് പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു

Latest from Local News

ജനാധിപത്യ അട്ടിമറിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും: അഡ്വ. പി ഗവാസ്

മൂടാടി ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടാണ് മോദി സർക്കാർ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ സമൂഹം ഇതിനെതിരെ ഒന്നിച്ചു നിൽക്കണമെന്നും സി പി ഐ കോഴിക്കോട്

കുന്നിമഠം പരദേവതാ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സപ്തംബർ 5 മുതൽ 12 വരെ

ചേമഞ്ചേരി : തുവ്വക്കോട് കുന്നിമഠംപരദേവതാ ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തിരുവോണനാളിൽ തിരി തെളിയും. സപ്തംബർ 5 മുതൽ 12

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വാർഷിക ജനറൽബോഡിയും കുടുംബസംഗമവും നടത്തി

ബാലുശ്ശേരി മേഖല ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (LSWAK) വാർഷിക ജനറൽബോഡിയും, കുടുംബസംഗമവും നടത്തി. ഉള്ളിയേരി കമ്മ്യൂണിറ്റി

നടുവത്തൂർ ഒറോക്കുന്ന് മലയിൽ ചെണ്ടു മല്ലി പൂത്തുലഞ്ഞു

പോലീസുകാരിലെ കർഷകനായ ഒ.കെ സുരേഷിന്റെ നേതൃത്വത്തിൽ ഒറോക്കുന്ന്മലയിൽ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും