ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്ന് പരീക്ഷിക്കാം ചില പൊടിക്കൈകള്‍…

അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാതാപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയേറയാണിപ്പോള്‍. ദിവസം കഴിയുംതോറും ചൂട് സഹിക്കാവുന്നതിലും കൂടുതലാണ്. നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ചൂടുമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂടുകുരു വേനല്‍ക്കാലത്ത് സ്വാഭാവികമാണ്. ചൂടുകുരു ശമിക്കാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില കാര്യങ്ങള്‍.

തണുത്ത വെള്ളത്തില്‍ മുക്കിയ കോട്ടന്‍ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമര്‍ത്തുന്നത് അസ്വസ്ഥത കുറയ്ക്കും.

സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കുക.

കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്. തുവര്‍ത്തിയ ഉടനെ പെര്‍ഫ്യൂം കലരാത്ത പൗഡര്‍ ദേഹത്ത് തൂവുക.

ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിന്‍ ലോഷന്‍ പുരട്ടുക.

ഇലക്കറികള്‍ ധാരാളം കഴിക്കുക.

തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാന്‍ സഹായിക്കും.

ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക. വേപ്പില അരച്ച് പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചില്‍ ശമിക്കാന്‍ സഹായിക്കും.

ത്രിഫലപ്പൊടി വെള്ളത്തില്‍ ചാലിച്ച് ദേഹത്ത് പുരട്ടിയാല്‍ ചൂടുകുരു മൂലമുള്ള അസ്വസ്ഥത ശമിക്കും.

Leave a Reply

Your email address will not be published.

Previous Story

കേരളത്തിൽ ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Next Story

സ്പോർട്സ് അക്കാദമിയുടെ സോണൽ സെലക്ഷന് (2024) അപേക്ഷിക്കാം

Latest from Health

കോൾഡ്രിഫ് കഫ് സിറപ്പ് വിൽപ്പന തടയാൻ പരിശോധന ;170 ബോട്ടിലുകൾ പിടിച്ചെടുത്തു

സംസ്ഥാനത്ത് കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാൻ ഡ്രഗ് കൺട്രോളർ വകുപ്പിന്റെ പരിശോധനയും സാമ്പിൾ ശേഖരണവും ഇന്നും തുടരും. കഴിഞ്ഞ ദിവസം

വിവാദ ചുമമരുന്ന് കോൾഡ്രിഫ് കേരളത്തിലും നിരോധിച്ചു

കൊച്ചി: വിവാദമായ ചുമ സിറപ്പ് കോൾഡ്രിഫ് സംസ്ഥാനത്തും നിരോധിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. കോൾഡ്രിഫ്

അമിതമായാല്‍ ബദാമും ആപത്ത് ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധന്‍

പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണമായ ബദാം, ആരോഗ്യത്തിന് ഗുണകരമെന്നതിൽ സംശയമില്ല. എന്നാൽ അമിതമായി കഴിക്കുമ്പോൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിജനറൽ

“പോൽ ബ്ലഡ്”ആപ്പിലൂടെ രക്തസേവനം ; കേരള പൊലീസിന്റെ പുതിയ കരുതൽ

ബന്ധുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സയ്ക്കായി രക്തം ആവശ്യമുള്ളപ്പോൾ ഇനി ആശങ്ക വേണ്ട. കേരള പൊലീസ് സേനയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ’ വഴി

മനുഷ്യന്റെ ആയുസ്സിന് പരിധിയുണ്ടോ? ലോകം തേടിയ ചോദ്യത്തിന് ഉത്തരം ഇതാ

ഒരു ആരോഗ്യമുള്ള മനുഷ്യന് എത്ര വയസ്സ് വരെ ജീവിക്കാനാകും എന്നത് ശാസ്ത്രലോകത്തെ കാലങ്ങളായി കൗതുകപ്പെടുത്തിയ ചോദ്യമാണ്. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, മനുഷ്യരുടെ