രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ബെവ്‌കോ

രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍ വരിയില്‍ അവസാനം നില്‍ക്കുന്നയാളുകള്‍ക്ക് വരെ മദ്യം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഇത് സംബന്ധിച്ച നിര്‍ദേശം ഇന്നലെയാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്. ഇതോടെ ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ഒന്‍പതുമണിക്ക് ശേഷവും മദ്യം വില്‍ക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്‍പത് മണിക്കുള്ളില്‍ എത്തിയവര്‍ക്കാണോ, അതോ മയം കഴിഞ്ഞ് എത്തുന്നവര്‍ക്കും മദ്യം നല്‍കണമെന്നാണോയെന്നുള്ള കാര്യത്തില്‍ നിര്‍ദേശത്തില്‍ അവ്യക്തതയുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

പൊയിൽക്കാവ് കണ്ടംകുറ്റി രാഘവൻ അന്തരിച്ചു

Latest from Local News

പേരാമ്പ്ര കുറ്റിക്കാട്ടിൽ കെ. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു

പേരാമ്പ്ര കുറ്റിക്കാട്ടിൽ കെ. കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു. സി. പി. ഐ. എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ്

പൂക്കാട് കലാലയത്തിൻ്റെ അമ്പത്തിഒന്നാം വാർഷികോത്സവമായ ആവണിപ്പൂവരങ്ങിനോടനുബന്ധിച്ച് എം.ടി. കഥാപാത്രങ്ങളുടെ ആലേഖനം

പൂക്കാട് കലാലയത്തിൻ്റെ അമ്പത്തിഒന്നാം വാർഷികോത്സവമായ ആവണിപ്പുവരങ്ങിനോടനുബന്ധിച്ച് എം.ടി. വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട് എം.ടി. കഥാപാത്രങ്ങളുടെ വലിയ

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേ നാളെ ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും

വടകര റാണി പബ്ലിക്ക് സ്കൂളിൻ്റെ ടോപ്പേഴ്സ് ഡേയും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും റാണി സ്കോളർഷിപ്പ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനവും (One Lakh worth

അത്തോളി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ കേരളോത്സവത്തിന് സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ