അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം. ബിനിത അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻമാരായ എം. പ്രകാശൻ, എൻ. വി. നജീഷ് കുമാർ, കമ്മ്യൂണിറ്റി കൗൺസിലർ ഇ.കെ.വിജി, സി.രാധ എന്നിവർ സംസാരിച്ചു. ചെയർപേഴ്സൺ മാരായ കെ.എം.ജാനു, സി.എം.രാധ, പി പി രമണി, സി.എം. ജിഷ മറ്റ് എ ഗ്രേഡ് നേടിയ കുടുംബശ്രീകളെ അനുമോദിക്കുകയും തുടർന്ന് കലാപരിപാടികളും നടത്തി.
