ശ്രീ. കന്മന ശ്രീധരന്‍ മാസ്റ്ററുടെ ‘കാവല്‍ക്കാരനെ ആര് കാക്കും’ എന്ന പുസ്തകം 2025 മാര്‍ച്ച് 12 ബുധനാഴ്ച കൊയിലാണ്ടിയില്‍ വച്ച് പ്രകാശനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പുസ്തകം പ്രകാശനം ചെയ്യും.സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പുസ്തകം ഏറ്റുവാങ്ങും. പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ ശ്രീ.അശോകന്‍ ചരുവില്‍, പ്രശസ്ത നിരൂപകനും പു.ക.സ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ. കെ. പി. മോഹനന്‍ തുടങ്ങിയ കേരളത്തിലെ പ്രശസ്തരായ സാംസ്‌കാരിക സാമൂഹിക നായകന്മാര്‍ ഈ പ്രകാശനചടങ്ങില്‍ പങ്കെടുക്കും. പു.ക.സ കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബദ് ലാവ് പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. മാര്‍ച്ച് 12 ബുധനാഴ്ച വൈകുന്നേരം 4.30 മുതല്‍ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഓപ്പണ്‍ സ്റ്റേജിലാണ് പരിപാടി.
Latest from Local News
ചെങ്ങോട്ടുകാവ്, മേലൂർ, ചെറുത്തോട്ടത്തിൽ ദാമോദരൻ (76) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനിഷ, ലിദിഷ്. മരുമക്കൾ: ബിനു എൻ. കെ, ഷിഭിലി.
നഗരസഭയിലെ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 10 പാവുവയല്‍, വാര്‍ഡ് 27 കണയങ്കോട്. പട്ടികജാതി സംവരണം: വാര്‍ഡ്
പൂക്കാട്(കാഞ്ഞിലശേരി): വെട്ടുകാട്ടുകുനി മാധവി (93) അന്തരിച്ചു. ഭർത്താവ് പരേതനായ രാമൻ. മക്കൾ: ഭാസ്കരൻ വി.കെ, ദാസൻ വി.കെ , ശാരദ മരുമക്കൾ:
സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കുറുവങ്ങാട് ഐ.ടി.ഐ യിൽ
കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം ഒക്ടോബർ 24ന് വെള്ളിയാഴ്ച