കൊയിലാണ്ടി: 2024 ജൂലൈ 01 മുതൽ മുൻകാല പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണനടപടികൾ ഉടൻ ആരംഭിക്കണമെന്ന് ജോയൻ്റ് കൗൺസിൽ കൊയിലാണ്ടി മേഖലാ സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ജോയൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി റാം മനോഹർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഷീന വി സി അദ്ധ്യക്ഷയായിരുന്നു. ജില്ലാ പ്രസിഡൻ്റ് കെ. അജിന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. സുനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം സി.പി മണി, ജില്ലാ കമ്മിറ്റി അംഗം ഷോളി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി മേഘനാഥ് കെ. കെ സ്വാഗതമാശംസിച്ചു. ഭാരവാഹികളായി മേഘനാഥ് കെ.കെ സെക്രട്ടറി, ഷീന വി.സി പ്രസിഡൻ്റ് എന്നിവരെ തെരഞ്ഞെടുത്തു.
Latest from Local News
ചേമഞ്ചേരി : ഗ്രാമപഞ്ചായത്തിലെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി വിദ്യാർത്ഥികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ തേടിയെത്തി. ചേമഞ്ചേരി യു.പി സ്കൂളിലെ സോഷ്യൽ ക്ലബ്ബ് അംഗങ്ങളാണ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 30 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗവിഭാഗം ഡോ:റിജു.
കൊയിലാണ്ടി: കണ്ണൻ കടവ് കോരപ്പുഴയിൽ അഴീക്കൽ ഭാഗത്ത് അഴിമുഖത്ത് ആഴം കൂട്ടാൻ വേണ്ടി നടത്തുന്ന ഡ്രഡ്ജിംഗിൻ്റെ മറവിൽ അനധികൃത ഖനനം നടത്തുന്നതായി
പയ്യോളി നഗര സഭ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വനിതാ സഭ സംഘടിപ്പിച്ചു. ചെയർപേഴ്സൺ സാഹിറ. എൻ ഉദ്ഘാടനം ചെയ്തു. വൈസ്
കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ 31/01/2026 ശനിയാഴ്ച വെസ്റ്റ്ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് രാവിലെ 9.30 മുതൽ നിയുക്തി







