പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോ ത്ത് പുത്തൂക്കടവ്, പരപ്പ് വയൽ പാടശേഖരങ്ങളിൽ ഇന്ന് ഉച്ചയോടെ അഗ്നിബാധ ഉണ്ടായി. നാലേക്കറോളം വരുന്ന സ്ഥലത്തെ അടിക്കാടുകളിലും ഉണക്ക പുല്ലുകളും തീപിടിച്ചു. സമീപത്തെ വീടുകളിലേക്ക് രൂക്ഷമായ പുകശല്യം ഉണ്ടായി.
വിവരം അറിയിച്ചതിനേ തുടർന്ന് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ സിപി ഗിരീശന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ .ടി റഫീക്കിന്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് തീ അണച്ചു.
ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പകൽ സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ തീയിടുന്നത് വളരെ അപകടകരമാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ പി. സജിത്ത്, കെ. പി .വിപിൻ, ആർ .ജിനേഷ് , ബി. അശ്വിൻ , ഹോം ഗാർഡ് മുരളീധരൻ എന്നിവരും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷിജിത്തിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Latest from Local News
ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ, ഉദയാസ്തമന നാമം ജപം,
കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന
ദേശീയ പാത 66ൽ അയനിക്കാട് അയ്യപ്പക്ഷേത്രം പരിസരത്ത് അടിപ്പാത അനുവദിക്കുവാൻ ജനകീയ സമര സമിതി ശക്തമായി രംഗത്ത് . സ്ത്രീ കളും
പേരാമ്പ്ര:ജനങ്ങളിൽ ഭിന്നിപ്പും വർഗ്ഗീയതയും വളർത്തി അധികാരത്തിൽ വരാമെന്ന ഇടത്പക്ഷ മോഹം കേരളത്തിൽ വിലപോവില്ലെന്നും, ചില സാമുദായിക നേതാക്കൾ നടത്തി കൊണ്ടിരിക്കുന്ന വർഗ്ഗീയ







