വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ലഹരി മാഫിയ; പെറ്റമ്മലിലെ പെട്ടിക്കടയില്‍ നിന്നും കഞ്ചാവ് കലര്‍ത്തിയ മിഠായികള്‍ പിടിച്ചെടുത്തു

വിദ്യാര്‍ഥികളെ വലയിലാക്കാന്‍ ലഹരി മാഫിയ. പെറ്റമ്മലിലെ പെട്ടിക്കടയില്‍ നിന്നും കഞ്ചാവ് കലര്‍ത്തിയ മിഠായികള്‍ പിടിച്ചെടുത്തു. സംഭവത്തില്‍  ഉത്തര്‍പ്രദേശ് സ്വദേശി ആകാശിനെ ഇന്നലെ  (മാര്‍ച്ച് 05) എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തത്.

കഞ്ചാവ് കലര്‍ത്തിയ 31 മിഠായികള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. ഓരോ മിഠായിക്കും 96 ഗ്രാം തൂക്കം വരും. 30 രൂപ മുതല്‍ 50 രൂപ വരെയാണ് മിഠായിയുടെ വില. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപത്തെ പെട്ടിക്കടകളിലൂടെയാണ് മിഠായി വില്‍പ്പന നടത്തിയിരുന്നത്. കഞ്ചാവ് ലഹരിയായി ഉപയോഗിക്കുമ്പോള്‍ അത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടും എന്നതാണ് വിദ്യാര്‍ഥികളെ ഇത്തരം മിഠായികളിലേക്ക് ആകര്‍ഷിക്കുന്നത്.

ഉത്തരാഖണ്ഡില്‍ നിന്നാണ് മിഠായികള്‍ കേരളത്തിലെത്തിക്കുന്നത്. മൊത്തമായി കേരളത്തിലെത്തിക്കുന്ന മിഠായി വിവിധ കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പനയും നടത്തും. ലഹരിക്കെതിരെയുള്ള പോരാട്ടം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് എക്‌സൈസ് അറിയിച്ചു. കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി ആകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും എക്‌സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‌ കൊല്ലത്ത്‌ കൊടിയുയർന്നു

Next Story

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Latest from Local News

കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം ഫെബ്രുവരി 10ന്

വ്യാപാരി–വ്യവസായികളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം മുൻനിർത്തി, കക്ഷി രാഷ്ട്രീയത്തിനും ജാതി–മത വിഭാഗീയതയ്ക്കും അതീതമായി സ്വതന്ത്ര വീക്ഷണത്തോടെ പ്രവർത്തിച്ചുവരുന്ന കൊയിലാണ്ടി വ്യാപാരി വ്യവസായി

മുക്കത്ത് ബൈക്കും പാൽ വണ്ടിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം

പേരാമ്പ്രയിൽ വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവര്‍ച്ചാശ്രമം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മാര്യാത്തെ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴൂർ മുൻസിപ്പൽ സ്റ്റേഡിയം ശുചികരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് കാര്യാട്ട് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസിന് 1200 രൂപ ഈടാക്കുന്നത് അന്യായമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി നഗരസഭയിൽ ലൈസൻസ് എടുക്കാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം