റമദാൻ പരിവർത്തനത്തിൻ്റെ മാസം

റമദാൻ പരിവർത്തനത്തിൻ്റെ മാസം.മനുഷ്യനെ ആധ്യാത്മികമായും ശാരീരികമായും സ്ഫുടം ചെയ്തെടുക്കാനുള്ള ദൈവിക സംവിധാനമാണ് റമദാൻ. മനുഷ്യാത്മാവിനെ കറകളിൽ നിന്നും കളങ്കങ്ങളിൽ നിന്നും കഴുകിയെടുത്ത് വിശുദ്ധിയുടെ മാർഗത്തിലേക്ക് കൊണ്ടുവരുന്ന ആത്മ സംസ്കരണത്തിൻ്റെ പാoങ്ങളാണ് നോമ്പിൻ്റെ കാതൽ.ഇസ്ലാമും വിശുദ്ധ ഖുർആനും മുഖേന ലോകത്ത് നിറവേറ്റപ്പെടേണ്ട ദൗത്യത്തിൻ്റെ ആകത്തുകയാണ് സംസ്കരണം. കയറൂരി വിട്ട മനസ്സാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു.അധാർമികതകളിലേക്കും തിന്മകളിലേക്കും തെളിക്കുന്ന മനസ്സിനെ പിടിച്ചു നിറുത്തി നന്മയുടെ ധാർമികതയുടെ വഴിയിലേക്ക് തിരിച്ചെത്തിക്കാൻ നോമ്പ് വിശ്വാസിയെ സഹായിക്കുന്നു. ആത്മാവിനെ സo സ്കരിച്ചവൻ വിജയിച്ചു. മലിനമാക്കിയവൻ പരാജയപ്പെട്ടു.(അശ്ശoസ് 9, 10) എന്നതാണ് ഖുർആനിൻ്റെ പാഠം. ഒരു വിശ്വാസിക്ക് സ്വസ്ഥവും ശാന്തവും സത്യസന്ധവുമായി സ്വന്തം വ്യക്തിത്വത്തെ പഠനവിധേയമാക്കാനുള്ള നാളുകളാണ് റമദാൻ. തൻ്റെ കുറ്റവും കുറവും കണ്ടെത്തി നയങ്ങളും നിലപാടുകളും തിരിച്ചറിഞ്ഞ് അല്ലാഹു വിലുള്ള വിശ്വാസവും സുക്ഷ്മതയും പുതുക്കി പുതിയ മനുഷ്യനായി പുനരുദയം ചെയ്യാൻ നോമ്പ് വിശ്വാസിയെ സഹായിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 06 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Next Story

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Latest from Local News

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി.  നീലമന ഇല്ലത്ത് ചന്ദ്രൻ എബ്രാന്തിരിയുടെ കാർമികത്തിലായിരുന്നു ചടങ്ങ്. 

കൊയിലാണ്ടി നഗരസഭാ ഭരണസമിതിയെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു

കൊയിലാണ്ടി നഗരസഭാ പുതിയ ഭരണ സമിതി ചെയർമാൻ  യു കെ ചന്ദ്രൻ, വൈസ് ചേയർപേഴ്സൺ ബിന്ദു എന്നിവരെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

പേരാമ്പ്ര വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് അന്തരിച്ചു

പേരാമ്പ്ര: വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് (46) അന്തരിച്ചു. എലത്തൂര്‍ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ജീവനക്കാരനാണ്. പിതാവ് ബാലന്‍ നായര്‍ (റിട്ട

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജിന്റെ വാർഷികാഘോഷമായ

ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി ജില്ലാതല ഗാനാലാപനമത്സരം ഫിബ്രവരി 8ന്

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ച് നടത്തുന്നു. പതിനഞ്ച് വയസ്സിന്