പുറക്കാമല സംരക്ഷിക്കാൻ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധം

മേപ്പയ്യൂർ, കീഴ്പ്പയ്യൂർ പുറക്കാമല ഖനന മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന മേപ്പയ്യൂർ പോലീസിന്റെ നടപടിയിൽ മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു. കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് എടയിലാട്ട് ഉണ്ണികൃഷ്ണൻ , മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മേലാട്ട് ബാലകൃഷ്ണൻ ഇവരെയാണ് അറസ്റ്റു ചെയ്തത്. പ്രതിഷേധ സദസ്സ് DCC നിർവ്വാഹക സമിതി അംഗം കെ.പി. വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ.അനീഷ് അധ്യക്ഷം വഹിച്ചു. ഷബീർ ജന്നത്ത് , സി.എം ബാബു, പറമ്പാട്ട് സുധാകരൻ, പി.കെ.രാഘവൻ മാസ്റ്റർ, അന്തേരി ഗോപാലകൃഷ്ണൻ , സത്യൻ വിളയാട്ടൂർ , സുധാകരൻ പുതുക്കുളങ്ങര ,റിഞ്ജുരാജ് എടവന ,ശ്രേയസ്സ് ബാലകൃഷണൻ, സുരേഷ് മൂന്നൊടി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.