ചേമഞ്ചേരി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണാർത്ഥം പൂക്കാട് കലാലയം ഏർപ്പെടുത്തിയ ഗുരുവരം പുരസ്ക്കാരം ഈ വർഷം പ്രസിദ്ധ നർത്തകിയും നൃത്ത ഗുരുനാഥയുമായ ഭരത ശ്രീപത്മിനി ടീച്ചർക്ക് നൽകും .പ്രശസ്തി പത്രവും ശിൽപ്പവും കാഷ് അവാർഡും അടങ്ങിയതാണ് ഗുരുവരം പുരസ്ക്കാരം. ഗുരുവിന്റെ ഓർമ്മദിനമായ മാർച്ച് 15 ന് പൂക്കാട് കലാലയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ച് പുരസ്ക്കാര സമർപ്പണം നടക്കും.
രാവിലെ സ്മൃതിമണ്ഡപത്തിൽ ദീപപ്രോജ്വലനവും, പുഷ്പാർച്ചനയും നടക്കും.നൃത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന ക്ലാസുകൾ നടക്കും. വൈകീട്ട് 4 മണിക്ക് ഗുരുവിന്റെ ശിഷ്യരും പ്രശിഷ്യരുമായ നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങിൽ കലാ സാസ്കാരിക-രാഷ്ടീയ രംഗത്തെ പ്രഗത്ഭരും പ്രശസ്തരുമായ മഹത് വ്യക്തികൾ പങ്കെടുക്കും.
Latest from Local News
മലപ്പുറം : ഇടവേളയ്ക്ക് ശേഷം മണ്ണാര്‍മലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം.ശനിയാഴ്ച രാത്രി 7.19ന് മലമുകളില്‍ നിന്ന് ഇറങ്ങിയ പുലി, നാട്ടുകാര്‍ സ്ഥാപിച്ച
നടേരി: കുതിരക്കുട അയ്യപ്പക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും നവംബർ 21 ,22, 23 തീയതികളിൽ ആഘോഷിക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഷാജു
കൽപറ്റ : പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനംകൊല്ലി കനിഷ്ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ്
പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു.
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ്, കമ്പികൈ പറമ്പിൽ സുമേഷ് (36) ആണ് മരിച്ചത്. പിതാവ്: വാസു,