കൊയിലാണ്ടിയിൽ കാൽനട യാത്രക്കാരൻ ബസ്സിടിച്ച് മരിച്ചൂ

കൊയിലാണ്ടിയിൽ കാൽനട യാത്രക്കാരൻ ബസ്സിടിച്ച് മരിച്ചൂ. കൊയിലാണ്ടി പന്തലായനി ആരാമത്തിൽ (കാനാച്ചേരി) റിട്ട. അധ്യാപകൻ അശോകൻ (76) ആണ് മരിച്ചത്. അരിക്കുളം യു.പി സ്കൂൾ അധ്യാപകനായിരുന്നു. ഉച്ചക്ക് 1 മണിയോടെ കൊയിലാണ്ടി മാർക്കറ്റിന് സമീപം റോഡ് ക്രോസ് ചെയ്യുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കൃതിക ബസ് തട്ടിയാണ് അപകടം ഉണ്ടായത്.

ഉടൻ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും, തടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ രാധ (റിട്ട. അധ്യാപിക വീമംഗലം സ്കൂൾ). മക്കൾ: രസിത, രോഷ്നി. മരുമകൻ: ജിതേഷ് (കോമത്തുകര).

Leave a Reply

Your email address will not be published.