ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ- പുളിയഞ്ചേരി ക്ഷേത്ര മഹോത്സവത്തിന് ഞായറാഴ്ച ഉച്ചയോടെ കൊടിയേറി. തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് കുമ്പേരൻ സോമയാജിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് സമൂഹസദ്യ,വൈകീട്ട് സരുൺ മാധവിൻ്റെ തായമ്പക, കൊച്ചിൻ ചന്ത്രകാന്തയുടെ നാടകം ഉത്തമൻ്റെ സങ്കീർത്തനം എന്നിവ നടന്നു. തിങ്കളാഴ്ച മാങ്കുറുശ്ശി മണികണ്ഠൻ, വട്ടേക്കാട് രഞ്ജുരാജ് -പാലക്കാട് എന്നിവരുടെ ഇരട്ടത്തായമ്പക, ക്ഷേത്രം വനിതാ കമ്മിറ്റിയുടെ മെഗാ തിരുവാതിര, കൈരളി കലാവേദി അവതരിപ്പിക്കുന്ന ദൃശ്യവിസ്മയം കൈരളി നൈറ്റ് -25, പരദേവത ക്ഷേത്രത്തിൽ കോമരം കൂടിയ വിളക്ക് എന്നിവ നടക്കും.

Leave a Reply

Your email address will not be published.