കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ മാർച്ച് മൂന്നിന് തിങ്കളാഴ്ച സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും .ഒരാഴ്ച മുമ്പ് കീഴൂർ പള്ളിക്കര – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബ്രീസ് ബസ്സിലെ ഡ്രൈവറെ പുതിയ ബസ് സ്റ്റാൻഡിൽ വച്ച് ഏതാനും പേർ മർദ്ദിച്ചിരുന്നു.ചെങ്ങോട്ടുകാവിൽഇരുചക്രവാഹനക്കാർക്ക് സൈഡ് കൊടുക്കാത്ത വിഷയത്തിൽ ആയിരുന്നു മർദ്ദനം. ഈ സംഭവത്തിൽ പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച എസ്.എസ്.എൽ.സി. ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങുന്ന വേളയിലാണ് ബസ്സുകളുടെ ഈ സമരം. കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ യാത്ര ചെയ്യേണ്ട നൂറുകണക്കിന് വിദ്യാർത്ഥികൾക്കും പരീക്ഷാ ജോലിക്ക് എത്തേണ്ട അധ്യാപകർക്കും പൊതുജനങ്ങൾക്കും ബസ്സുകാരുടെ ഈ സൂചനാ പണിമുടക്ക് കടുത്ത പ്രയാസം ഉണ്ടാക്കും.വിദ്യാർഥികളുടെ പ്രയാസമൊർത്തെങ്കിലും ബസ് പണിമുടക്ക് മാറ്റിവെക്കണമെന്നാണ് രക്ഷിതാക്കളുടെയും യാത്രക്കാരുടെയും ആവശ്യം.ഇക്കാര്യത്തിൽ പോലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും രാഷ്ട്രീയ പാർട്ടി നേതാക്കളും കൊയിലാണ്ടി നഗരസഭയും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Latest from Local News
കൊയിലാണ്ടി കോടതിയിലെ പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായിരുന്ന പരേതനായ കെ. എൻ. ബാലസുബ്രഹ്മണ്യൻ അവർകളുടെ ഫോട്ടോ അനാച്ഛാദന കർമ്മം ഒക്ടോബർ 24ന് വെള്ളിയാഴ്ച
കീഴരിയൂരിലെ അനേകം പേർക്ക് അറിവ് പകർന്ന് നൽകിയ പരേതനായ വണ്ണാത്ത് കണ്ടി ബീരാൻ കുട്ടി മാസ്റ്ററുടെ കുടുംബം അവരുടെ കുടുംബ സ്വത്ത്
സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പ്ളാൻ പ്രസിദ്ധീകരിക്കുന്നു. ഗ്രീഷ്മം – ഹീറ്റ് ആക്ഷൻ പ്ളാനിൻ്റ പ്രകാശനം മൂടാടി ഗ്രാമ
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളില്‍ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സീറ്റൊഴിവുണ്ട്. ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം
പേരാമ്പ്ര : പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് ഇടതു മുന്നണി. പേരാമ്പ്ര നിയോജക മണ്ഡലം എല്‍ഡിഎഫ്