ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസ്‌. ന്റെ ആഭിമുഖ്യത്തിൽ ‘ഹർഷബാഷ്പം’ എന്ന പേരിൽ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസ്‌. ന്റെ ആഭിമുഖ്യത്തിൽ ‘ഹർഷബാഷ്പം’ എന്ന പേരിൽ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനുസമീപമുള്ള വയോജനപാർക്കിൽ വച്ചുനടന്ന പരിപാടി പ്രശസ്ത ഗസൽ ഗായിക സുസ്മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു. സി. ഡി എസ്‌. അംഗം കവിത സ്വാഗതം പറഞ്ഞു. സി. ഡി. എസ്‌. ചെയർപേഴ്സൺ പ്രനീത. ടി. കെ. അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. വേണു,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ. ടി. രാധാകൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം ഇ. കെ. ജൂബീഷ്,ഗ്രാമപഞ്ചായത്തംഗം രമേശൻ കിഴക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രേണുക നന്ദി പറഞ്ഞു. 20 ൽ അധികം ഗായികമാർ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ച ഈ ചടങ്ങിൽവച്ച് 1000 ഗസൽ വേദികൾ പിന്നിട്ട സുസ്മിത ഗിരീഷിനെ ആദരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ റേഡിയോളജിസ്റ്റ് – താല്‍പര്യപത്രം ക്ഷണിച്ചു

Next Story

കോൺഗ്രസ്സ് കലക്ട്രേറ്റ് ധർണ്ണ നാളെ

Latest from Local News

നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം

കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഭക്തജന സദസ്സ് നടത്തി

കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ

അച്ഛനും അമ്മയും മകനും രോഗബാധിര്‍, ചികിത്സയ്ക്കും നിത്യാനിദാന ചെലവിനും മാര്‍ഗ്ഗമില്ല, ഈ കുടുംബത്തിന് വേണം നാടിന്റെ കരുതലും സഹായവും

അത്തോളി: അസുഖ ബാധിതരായ അച്ഛനും അമ്മയ്ക്കും ആശ്രയമായി ഓട്ടോറിക്ഷയോടിച്ച് കിട്ടുന്ന തുച്ഛ വരുമാനത്തിലൂടെ കുടുംബം പുലര്‍ത്തിയിരുന്ന മകന്‍ കൂടി രോഗബാധിതനായതോടെ ജീവിത