പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നു കുണ്ടൻ ചാലിൽ ‘കേശവ് നിവാസ്’ൽ ഷാനിൻ്റെ ഭാര്യ ചേലിയ സ്വദേശിനി കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്ണൻ (24) ആണ് കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഇന്നലെ രാത്രി എട്ട് മണിയോടെ വീടിന് മുകളിലെ കിടപ്പുമുറിയോട് ചേർന്ന കുളിമുറിയിൽ കുളിക്കുന്നതിനായി കയറിയതായിരുന്നു ആർദ്ര. സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ ഷാൻ അന്വേഷിച്ചു ചെന്നപ്പോഴാണ് കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് പോലീസ് എത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഫെബ്രുവരി 2 ന് ആയിരുന്നു ഇവരുടെ വിവാഹം. മാർച്ച് 3 ന് ഷാൻ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം.

Leave a Reply

Your email address will not be published.