ചെറുവറ്റ : ലഹരിക്കെതിരെ നാടൊന്നാകെ ഒന്നിച്ച് നിന്ന് പോരാടണമെന്ന് വടകര എം പി ഷാഫി പറമ്പിൽ. കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ യൂത്ത് കോൺഗ്രസ് എലത്തൂർ അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് അലർട്ട് യുവജന പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിൻ്റെ കീഴിൽ ലഹരിയും അക്രമവും സ്പോൺസർ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനത്തിൽ അസംബ്ലി പ്രസിഡൻ്റ് ഹാഷിഖ് അധ്യക്ഷത വഹിച്ചു. എൻ സുബ്രഹ്മണ്യൻ,കെ എം അഭിജിത്ത്,രാജേഷ് കീഴരിയൂർ ,പി എം അബ്ദുറഹ്മാൻ, ശ്രീജിത്ത്, വൈശാൽ കല്ലാട്ട് , ടി എം നിമേഷ് ,എസ് സുനന്ദ് ,റിഷികേശ് ,സനൂജ് കുരുവട്ടൂർ,അജേഷ്, സായൂജ് , പ്രബി പുനത്തിൽ, അഖിലേഷ്, റിയാസ് കുറുവട്ടൂർ എന്നിവർ സംസാരിച്ചു. രാവിലെ 9 മണിക്ക് കക്കോടിയിൽ നിന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്ത യാത്ര വൈകീട്ട് 7 മണിക്ക് ചെറുവറ്റയിൽ സമാപിച്ചു
Latest from Uncategorized
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ
നടുവണ്ണൂർ : മന്ദൻകാവിൽ 2020ൽ മുഖ്യമന്ത്രി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി പൂർണ്ണമായും നിലച്ച നിലയിൽ.
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി
ഷാഫി പറമ്പിലിന് എതിരായ പൊലീസ് നടപടിയിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം.ലോക്സഭാ സെക്രട്ടറിയേറ്റാണ് നിർദേശം നൽകിയത്. 15
അരിക്കുളം:കുരുടിമുക്ക് മാക്കാമ്പത്ത് കുനി ബാലൻ (79) അന്തരിച്ചു. ഭാര്യ : സുഭദ്ര. മക്കൾ: ബെൻസിലാൽ (എ എസ് ഐ സിറ്റി ട്രാഫിക്ക്







