കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പത്താം വാർഷികാഘോഷവും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള അനുമോദനവും ഫെബ്രുവരി 28ന് നടക്കും ഉച്ചക്ക് രണ്ടുമണിക്ക് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭാ അധ്യക്ഷ സുധാ കിഴക്കെപ്പാട്ട് മുഖ്യാതിഥിയാവും.അരയാക്കണ്ടി സന്തോഷ് അധ്യക്ഷനാവും.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സന്ദേശം നൽകും.പി എം രവീന്ദ്രൻ,കെ.എം. രാജീവൻ,പറമ്പത്ത് ദാസൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കർ അറിയിച്ചു.
