സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് മാർച്ച്‌ 17 ന്

കൊയിലാണ്ടി: കൊയിലാണ്ടി കൃഷിഭവന്റെയും തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെയും സഹകരണത്തോടെ കൊയിലാണ്ടി അഗ്രികൾച്ചറിസ്റ്റസ് ആൻ്റ് വർക്കേഴ്സ് ഡെവലപ്പ്മെന്റ് ആൻ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കർഷകസേവ കേന്ദ്രം സംഘടിപ്പിക്കുന്ന മണ്ണ് പരിശോധന ക്യാമ്പ് മാർച്ച്‌ 17 ന് രാവിലെ ആനക്കുളത്ത് നടക്കും. മണ്ണ് പരിശോധിക്കുവാൻ താല്പര്യമുള്ള കർഷകർ മാർച്ച്‌ അഞ്ചിന് മുമ്പായി കൊല്ലം അനക്കുളം റെയിൽവേ ഗേറ്റിനു പടിഞ്ഞാറുവശമുള്ള കർഷക സേവാകേന്ദ്രം വളം ഡിപ്പോയുമായി ബന്ധപ്പെടണം.
0496 2623555, 9846260801

Leave a Reply

Your email address will not be published.