ഓൺലൈൻ വ്യാപാരത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്നും അത്തരം വ്യാപാരത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തണമെന്നും
തൊഴിൽ നികുതി കുത്തനെ വർദ്ധിപ്പിച്ച നടപടി ഉപേക്ഷിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തിരുവങ്ങൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് അമൽ അശോക് വടകര ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ശ്രീജിത്ത്,
വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവങ്ങൂർ യൂണിറ്റ് വൈസ് പ്രസിഡൻ്റ് ഗണേഷൻ, യൂണിറ്റ് സെക്രട്ടറി അരങ്ങിൽ ബാലകൃഷ്ണൻ, എക്‌സിക്യൂട്ടീവ് മെമ്പർമാരായ സുനിൽകുമാർ, അഹ്മദ്, വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡൻ്റ് കല, പ്രദീപൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് മണ്ഡലം പ്രസിഡൻറ് ഫൈസൽ പയ്യോളി, വനിതാ വിംഗ് വർക്കിംഗ് പ്രസിഡണ്ട് സൗമിനി എന്നിവർ നേതൃത്വം നൽകി. ഭാരവാഹികളായി സെമിർ ചെങ്ങോട്ടുകാവ് (പ്രസി), അനൂപ് കാട്ടിലപീടിക ( സെക്രട്ടറി), മനാഫ് തിരുവങ്ങൂർ ( ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
