കടല്‍മിഴി: കോഴിക്കോട് തീരദേശ സര്‍ഗയാത്ര സമാപിച്ചു

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ തീരദേശ സര്‍ഗയാത്ര ബേപ്പൂര്‍ ബീച്ചില്‍ സമാപിച്ചു. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വിവിധ തീരപ്രദേശങ്ങളില്‍ പര്യടനം നടത്തിയ ശേഷമാണ് തീരദേശ സര്‍ഗ യാത്ര ബേപ്പൂരില്‍ സമാപിച്ചത്. ഇവിടങ്ങളിലെ പ്രാദേശിക കലാരൂപങ്ങളെ ഡിജിറ്റല്‍ രൂപത്തില്‍ ആര്‍കൈവ് ചെയ്ത് വരുംതലമുറയ്ക്കു വേണ്ടി സംരക്ഷിക്കുന്ന പദ്ധതിയും യാത്രയുടെ ഭാഗമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

തീരദേശ മേഖലയിലെ കലാകാരന്‍മാരെയും സാംസ്‌ക്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ചടങ്ങില്‍ വെച്ച് ആദരിച്ചു. പ്രമുഖ കളരി പരിശീലകനും മര്‍മ ചികിത്സാ വിദഗ്ധനുമായ തിക്കോടി ജമാല്‍ ഗുരുക്കള്‍, പ്രമുഖ ഖലാസി ബേപ്പൂര്‍ നിവാസിയായ ഉമ്മര്‍ മൂപ്പന്‍, മജീഷ്യന്‍ പ്രദീപ് ഹുഡിനോ, ഉരു നിര്‍മാണ വിദഗ്ധന്‍ ഗോകുല്‍ ദാസ്, വൈക്കം മുഹമ്മദ് ബഷീറിന്റ മകന്‍ അനീസ് ബഷീര്‍, മാപ്പിള കലാപ്രവര്‍ത്തകനും ഗാനരചയിതാവും സംഗീതസംവിധായകനുമായ നാസര്‍ കാപ്പാട്, മാപ്പിളകലാകാരനും ഗ്രന്ഥ രചയിതാവുമായ യാസിര്‍ കുരിക്കള്‍ എന്നിവര്‍ക്ക് മന്ത്രി പ്രശസ്തി പത്രം കൈമാറി. കൂടാതെ കലാവതരണങ്ങളില്‍ പങ്കെടുത്ത പ്രതിഭകള്‍ക്കുള്ള സര്‍ക്കാരിന്റെ പാരിതോഷികവും സാക്ഷ്യപത്രവും പരിപാടിയില്‍ വച്ച് നല്‍കി. സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

ബേപ്പൂര്‍ ബീച്ചില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സില രജനി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് പി, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂര്‍, നിര്‍വാഹക സമിതി അംഗം അഡ്വ. റോബിന്‍ സേവ്യര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ വിജുല, ഫിഷറീസ് ഓഫീസര്‍ വിഷ്ണു ആര്‍ നായര്‍, സുനില്‍ കുടവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആലപ്പുഴയില്‍ നിന്നും ആരംഭിച്ച യാത്ര വരും ദിവസങ്ങളില്‍ കാസര്‍ഗോഡ് വരെയുള്ള തീരദേശ ജില്ലകളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് 16ന് തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

എന്റെ തൊഴിൽ, എന്റെ അഭിമാനം: തൊഴിൽ മേള മാർച്ച് ഒന്നിന്

Next Story

മിസലേനിയസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിസ് കോഡിനേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

Latest from Local News

എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

  എഞ്ചിൻ തകരാറിലായതിനെത്തുടർന്നു കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഫിഷറീസ് രക്ഷാ ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 30

കാപ്പാട് കനിവ് സ്നേഹതീരത്തിൽ സൗഹൃദ സംഗമം നടന്നു

  കാപ്പാട് : കനിവ് സ്നേഹതീരത്തിൽ നടന്ന സൗഹൃദ സംഗമം സ്നേഹതീരത്തിലെ അന്തേവാസികൾക്കുള്ള സമർപ്പണത്തിൻ്റെ സ്നേഹ സംഗമമായി മാറി. കോഴിക്കോട് മെഡിക്കൽ

പൂക്കാട് കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ അന്തരിച്ചു

പൂക്കാട്: കുഞ്ഞി കുളങ്ങര തെരു കാഞ്ഞിരക്കണ്ടി ശ്രീവിദ്യയിൽ ശ്രീദേവി അമ്മ (82) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലൻ മാസ്റ്റർ( റിട്ട: അധ്യാപകൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 04 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും,ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ