ചേമഞ്ചേരി: നൂറ്റിഇരുപത് വർഷം പിന്നിട്ട ചേമഞ്ചേരി യു.പി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും രണ്ടു ദിവസങ്ങളിലായി നടന്നു. സാംസ്കാരിക സമ്മേളനവും യാത്രയയപ്പ് ചടങ്ങും കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും യുവ സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം മുഖ്യാതിഥിയായി. ദീർഘകാലത്തെ സേവനം പൂർത്തീകരിച്ച് സർവീസിൽ നിന്ന് വിരമിക്കുന്ന കെ.കെ ശ്രീഷു മാസ്റ്റർക്കുള്ള ഉപഹാരസമർപ്പണം മുൻമന്ത്രിയും മാനേജ്മെൻ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പി.കെ.കെ ബാവ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സജിത സി.കെ, ബ്ലോക്ക് മെമ്പർ എം.പി മൊയ്തീൻകോയ, ഗ്രാമ പഞ്ചായത്ത് മെമ്പർ വത്സല പുല്ല്യേത്ത്, മാനേജ്മെൻ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദലി ഹാജി, ജനറൽ മാനേജർ ദംസാസ്, പി.ടി.എ പ്രസിഡണ്ട് മൻസൂർ കളത്തിൽ, ബിജു കാവിൽ, ഷീജ. ഇ, വിനീത മണാട്ട്, ഷരീഫ് വി കാപ്പാട്, സ്കൂൾ ലീഡർ ഫാദിയ ഫെബിൻ സംസാരിച്ചു. ഇംഗ്ലീഷ് ഭാഷയിലെ മികച്ച വിദ്യാർത്ഥിക്കുള്ള ഗോപാലൻ മാസ്റ്റർ എൻഡോവ്മെൻ്റ് അലീന ഫാത്തിമ, ഗണിതത്തിൽ മികവ് തെളിയിച്ച കുട്ടിക്കുള്ള ഇ.ശ്രീധരൻ മാസ്റ്റർ സ്മാരക ഗണിതമുദ്ര പുരസ്കാരം അബിൻഷാ മെഹർ എന്നിവർക്ക് ലഭിച്ചു. വട്ടപ്പേര് നാടകം സംവിധാനചെയ്ത ആദർശ്, ദീർഘകാലമായി കുട്ടികൾക്ക് ഭക്ഷണം പാകംചെയ്തു കൊണ്ടിരിക്കുന്ന ശശി എന്നിവർക്കുള്ള പ്രത്യേക ഉപഹാരം കവി വീരാൻകുട്ടി നൽകി. തുടർന്ന് വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.
കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ചേമഞ്ചേരി യു.പി സ്കൂൾ അവതരിപ്പിച്ച വട്ടപ്പേര്, വർദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരെ തിരുവരങ്ങ് 81 ഒരുക്കിയ പുനർജനി എന്നീ നാടകങ്ങളും അരങ്ങേറി.
ആദ്യദിവസം നടന്ന മികവ് ഉത്സവം,ഭക്ഷ്യമേള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഈസ്റ്റ്ഹിൽ ആർട്ട് ഗ്യാലറി & കൃഷ്ണമേനോൻ മ്യൂസിയം സൂപ്രണ്ട് പ്രിയരാജൻ മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സി.കെ സജിത അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽഹാരിസ്, ശ്രീഷു കെ.കെ, ബിജു കാവിൽ, ഉമ്മർ കളത്തിൽ, ഷംസീർകെ.കെ, അനുദ കെ.വി എന്നിവർ സംസാരിച്ചു.
Latest from Local News
.കോഴിക്കോട്: മലയാള ജനകീയ നാടകവേദിക്ക് മറക്കാനാകാത്ത കലാവ്യക്തിത്വവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന മധുമാസ്റ്ററുടെ പേരിൽ കൾച്ചറൽ ഫോറം കേരള ഏർപ്പെടുത്തിയ മൂന്നാമത് മധുമാസ്റ്റർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :
കൊയിലാണ്ടി: ഐ സി എസ് സ്‌കൂളിന് സമീപം സഫയില്‍ താമസിക്കും പി. വി ഇബ്രാഹിം (72 )അന്തരിച്ചു. പൗരപ്രമുഖനും ടൗണിലെ സഫ
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-10-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ ഓർത്തോവിഭാഗം
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍