ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് വന്‍ ഭക്തജന സാന്നിധ്യം.ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണ വേദി സാംസ്‌കാരിക സംഗമമായി മാറി.ഗായകന്‍ ജി.വേണുഗോപാലിനാണ് പുരസ്‌കാരം നല്‍കിയത്. ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാരം സമര്‍പ്പിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ ഈറോഡ് രാജന്‍ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യഭാഷണം നടത്തി.പന്തളം രാജ കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ,
സാമൂതിരി രാജാ പ്രതിനിധി ഗോവിന്ദ വര്‍മ്മ രാജ, മനു അശോക് ,കെ.കെ.ഷൈജു,ഉണ്ണികൃഷ്ണന്‍ വാസുദേവം,യു.കെ രാഘവന്‍, അനില്‍ കാഞ്ഞിലശ്ശേരി,പത്മനാഭന്‍ ധനശ്രീ ,രഞ്ജിത്ത് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.
ശിവരാത്രി ദിനമായ ബുധനാഴ്ച കാലത്ത് സര്‍വ്വൈശ്വര്യപൂജ ,സഹസ്ര കുംഭാഭിഷേകം , ചതു:ശത പായസനിവേദ്യം എന്നിവ നടക്കും .കാലത്ത് 10.30 മുതല്‍
വൈകിട്ട് 4.30 വരെ നടക്കുന്ന ശിവദം നൃത്താര്‍ച്ചനയില്‍ നൂറില്‍പരം നര്‍ത്തകികള്‍
ശാസ്ത്രീയ നൃത്തം അവതരിപ്പിക്കും.ദീപാരാധനയ്ക്ക് ശേഷം നടക്കുന്ന ശയനപ്രദക്ഷിണത്തില്‍ എണ്ണൂറോളം പേര്‍ പങ്കെടുക്കും.രാത്രി 10 ന് ശിവരഞ്ജിനി സംഗീത പരിപാടിയും നടക്കും.26 ന് പള്ളിവേട്ടയും 28ന് കുളിച്ചാറാട്ടുമാണ്.
Latest from Local News
സി.എം. വീണ മൊയിലോത്തറയുടെ നോവലായ ‘പൂക്കാലം മറന്ന് ഒരുവൾ’ എഴുത്തുകാരൻ ഡോ: സോമൻ കടലൂർ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ
കേന്ദ്ര സർക്കാറിൻ്റെ മോട്ടോർ വാഹന ഫിറ്റ്നസ് ചാർജ് വർദ്ധനവിനെതിരെയും, ആർ.ടി.ഒ ഓഫീസിലെ സമയ നിയന്ത്രണം ഒഴിവാക്കുക, ഡ്രൈവിങ്ങ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ
പയ്യോളി മിക്ചറിൻ്റെ ‘ഷിറിൻ ഫുഡ് പ്രൊഡക്ട്’ എന്ന പേരിൽ പയ്യോളിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി വിഭാഗം താഴിട്ടത് ഇതിനോടകം
ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ
അലങ്കാര മത്സ്യം വളര്‍ത്തലും പരിപാലനവും വെറും ഹോബി മാത്രമല്ല വലിയൊരു വരുമാന മാര്‍ഗ്ഗം കൂടിയാണെന്ന് തെളിയിക്കുകയാണ് മൂടാടി മൂത്താട്ടില്‍ വി.കെ.സിബിത. മാസത്തില്‍







